LiveTV

Live

UAE

യു.എ.ഇയും ദക്ഷിണ കൊറിയയുമായുള്ള ബന്ധത്തിന് കൂടുതല്‍ കരുത്തേകി അബൂദബി കിരീടാവകാശിയുടെ സന്ദര്‍ശനം

വാണിജ്യം ഉള്‍പ്പെടെ വിവിധ മേഖലകളിലെ കരാറുകളില്‍ ഒപ്പു വെക്കും

യു.എ.ഇയും ദക്ഷിണ കൊറിയയുമായുള്ള ബന്ധത്തിന് കൂടുതല്‍ കരുത്തേകി അബൂദബി കിരീടാവകാശിയുടെ സന്ദര്‍ശനം

യു.എ.ഇയും ദക്ഷിണ കൊറിയയുമായുള്ള ബന്ധത്തിന് കൂടുതൽ കരുത്തേകി അബൂദബി കിരീടാവകാശി ബെയ്ജിങ്ങിൽ. വാണിജ്യം ഉൾപ്പെടെ വിവിധ മേഖലകളിലെ സുപ്രധാന കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെക്കും.

അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാന്​ ദക്ഷിണ കൊറിയയിൽ വൻ വരവേൽപ്പാണ്​ ലഭിച്ചത്​. ദക്ഷിണ കൊറിയയിൽ എത്തിയ അബൂദബി കിരീടാവകാശി പ്രസിഡൻറ്​ മൂൺ ജെ ഇന്നുമായി കൂടിക്കാഴ്​ച നടത്തും. 5 ജി സാങ്കേതികവിദ്യ, വിവര സാങ്കേതികവിദ്യ, സുരക്ഷ, പ്രതിരോധം തുടങ്ങിയ മേഖലകളിലെ സഹകരണം ഇരു രാജ്യങ്ങളും ചർച്ച ചെയ്യുമെന്ന്​ മൂൺ ജെയുടെ ഓഫിസ്​ അറിയിച്ചു. ക്രിയാത്​മക പങ്കാളിത്തം സൃഷ്​ടിക്കുന്നതിന്​ പുതിയ മേഖലകളിലെ സഹകരണത്തിനുള്ള മാർഗങ്ങൾ ആരായുമെന്ന്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ട്വിറ്ററിൽ കുറിച്ചു.

സോൾ ദേശീയ സെമിത്തേരിയിലെ സ്​മാരക ഗോപുരം ശൈഖ്​ മുഹമ്മദ്​ സന്ദർശിച്ചു. ശൈഖ്​ മുഹമ്മദ്​ ബിൻ സായിദി​െൻറ ഔദ്യോഗിക സന്ദർശനം ആരംഭിച്ചതും ഇവിടെ നിന്നാണ്​. സാംസങ്ങിന്റെ രണ്ട്​ അത്യാധുനിക പ്ലാന്റുകളിലും അദ്ദേഹം പര്യടനം നടത്തി.