LiveTV

Live

UAE

യു.എ.ഇ സ്വദേശികൾക്ക്​ 32 ബില്യ​ൻ ചെ​ല​വി​ട്ട്​ 34,000 വീ​ടു​ക​ൾ ആ​റു വർഷം​ കൊ​ണ്ട്​ നി​ർ​മി​ച്ചു നൽ​കാനുള്ള പദ്ധതിക്ക്​ വ്യാപക പിന്തുണ

യു.എ.ഇ സ്വദേശികൾക്ക്​ 32 ബില്യ​ൻ ചെ​ല​വി​ട്ട്​ 34,000 വീ​ടു​ക​ൾ ആ​റു വർഷം​ കൊ​ണ്ട്​ നി​ർ​മി​ച്ചു നൽ​കാനുള്ള പദ്ധതിക്ക്​ വ്യാപക പിന്തുണ

യു.എ.ഇ സ്വദേശികൾക്ക് 32 ബില്യൻ ചെലവിട്ട് 34,000 വീടുകൾ ആറു വർഷം കൊണ്ട് നിർമിച്ചു നൽകാനുള്ള പദ്ധതിക്ക് വ്യാപക പിന്തുണ. ഗൾഫ് മേഖലയിൽ സ്വദേശികൾക്കു വേണ്ടി രൂപം നൽകുന്ന ഏറ്റവും മികച്ചതും വിപുലവുമായ ഭവന നിര്‍മാണ പദ്ധതി കൂടിയാണിത്. 15, 000 ദിർഹം മാസ ശമ്പളമുള്ള ഇമറാത്തികൾക്ക് ശൈഖ് സായിദ് ഭവന പദ്ധതിയിൽ ഗ്രാൻറിന് അപേക്ഷിക്കാനും സർക്കാർ അനുമതി നൽകി. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും റാസൽ ഖൈമയിൽ പുരോഗമിക്കുന്ന സ്വദേശി ഭവന പദ്ധതി പ്രദേശത്ത് പരിശോധനാ സന്ദർശനം നടത്തി.

ഭരണകൂടത്തിന്റെ മുന്തിയ പരിഗണന സ്വദേശികളുടെ ഉയർച്ച തന്നെയാണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. എല്ലാ പൗരൻമാർക്കും മാന്യമായ ജീവിതം ഉറപ്പാക്കുക എന്നത് കർത്യവമാണ്. ജനതയുടെ നിരന്തര ത്യാഗങ്ങളാണ് രാജ്യത്തിന്റെ വികസനത്തിന് നിമിത്തമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദുബൈ അൽ അവീറിലും ഷാർജ അൽ സിയൂഹിലും പുതിയ ഭവന നിർമാണ പരിപാടികൾക്ക് തുടക്കം കുറിക്കുമെന്ന് പശ്ചാത്തല സൗകര്യ വികസന മന്ത്രിയും ശൈഖ് സായിദ് ഭവന പദ്ധതി ചെയർമാനുമായ ഡോ. അബ്ദുല്ല മുഹമ്മദ് ബിൽ ഹൈഫ് അൽ നുഐമി അറിയിച്ചു.

ജല ഉപയോഗം 40 ശതമാനവും വൈദ്യുതി ഉപയോഗം 20 ശതമാനവും കുറവുവരുത്തുമെന്നും അദ്ദേഹം അറിയിച്ചു. റാസൽഖൈമ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സഊദ് ബിൻ സഖർ അൽ ഖാസിമി, ഉപപ്രധാനമന്ത്രിയും അഭ്യന്തര മന്ത്രിയുമായ ലഫ്. ജനറൽ ശൈഖ് സൈഫ് ബിൻ സായിദ് ആൽനഹ്യാൻ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ, കാബിനറ്റ് ഭാവി കാര്യമന്ത്രി മുഹമ്മദ് അബ്ദുല്ല അൽ ഗർഗാവി എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.