LiveTV

Live

UAE

ഇന്ത്യ- പാക്​ വിദേശകാര്യ മന്ത്രിമാർ അബൂദബിയിൽ; കൂടിക്കാഴ്ചക്ക് സാധ്യതയില്ല  

ഇന്ത്യ- പാക്​ അതിർത്തിയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ വെള്ളിയാഴ്​ച അബൂദബിയിൽ സംഗമിക്കും. 

ഇന്ത്യ- പാക്​ വിദേശകാര്യ മന്ത്രിമാർ  അബൂദബിയിൽ; കൂടിക്കാഴ്ചക്ക് സാധ്യതയില്ല  

ഇന്ത്യ- പാക് അതിർത്തിയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ വെള്ളിയാഴ്ച അബൂദബിയിൽ സംഗമിക്കും. ഒ.ഐ.സി-വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിനെത്തുന്ന ഇരുവരും തമ്മിൽ ഔദ്യോഗിക കൂടിക്കാഴ്ചക്ക് സാധ്യതയില്ല. അതേസമയം സമാധാന മാർഗത്തിൽ പ്രശ്നപരിഹാരം വേണമെന്ന നിലപാടിലാണ് ഗൾഫ് രാജ്യങ്ങൾ.

പുൽവാമ ചാവേർ ആക്രമണത്തെ തുടർന്ന് ഇതാദ്യമായാണ് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേശിയും ഒരേവേദിയിൽ എത്തുന്നത്. അബൂദബിയിൽ നടക്കുന്ന ലോക മുസ്‌ലിം രാജ്യങ്ങളുടെ പൊതുവേദിയായ ഒ.ഐ.സിയുടെ നാൽപത്തി ആറാമത് വിദേശകാര്യ മന്ത്രിതല സമ്മേളനത്തിൽ ഇരുവരും സംസാരിക്കും. ഒ.ഐ.സി അംഗരാജ്യമല്ലെങ്കിലും പതിനെട്ടര കോടി മുസ്‌ലിംകൾ അധിവസിക്കുന്ന ഇന്ത്യയെ സമ്മേളനത്തിലേക്ക് യു.എ.ഇ പ്രത്യേകം ക്ഷണിക്കുകയായിരുന്നു.

തീവ്രവാദവുമായി ബന്ധപ്പെട്ട് ഒ.ഐ.സി രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള മികച്ച അവസരം കൂടിയാണ് ഇതിലൂടെ ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. ഇന്ത്യ-പാക് സംഘർഷം ഉച്ചേകാടിയുടെ അജണ്ടയിൽ ഉൾപ്പെടുന്നില്ലെങ്കിലും പുൽവാമ ആക്രമണത്തെ തുടർന്നുള്ള അതിർത്തിയിലെ യുദ്ധസാഹചര്യത്തിൽ ഗൾഫ് ഉൾപ്പെടെ ഒ.ഐ.സി രാജ്യങ്ങള്‍ക്ക് വലിയ ആശങ്കയുണ്ട്. കഴിഞ്ഞ ദിവസം ഇന്ത്യയിലും പാകിസ്താനിലും സന്ദർശനം നടത്തിയ സൗദി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സൽമാൻ കടുത്ത നടപടികൾക്ക് തുനിയരുതെന്ന സന്ദേശവും കൈമാറി.

ആവശ്യമെങ്കിൽ പ്രശ്നപരിഹാരവുമായി ബന്ധപ്പെട്ട മധ്യസ്ഥ റോൾ ഏറ്റെടുക്കാനും ഗൾഫ് രാജ്യങ്ങൾ ഇരുകൂട്ടരെയും സന്നദ്ധത അറിയിച്ചതായാണ് വിവരം.