LiveTV

Live

UAE

ഇസ്‌ലാമിക രാജ്യങ്ങളുടെ ആഗോള കൂട്ടായ്മ സമ്മേളനത്തില്‍ ഇന്ത്യ അതിഥി രാജ്യം; സമ്മേളനം അടുത്തമാസം

ഇസ്‌ലാമിക രാജ്യങ്ങളുടെ ആഗോള കൂട്ടായ്മ സമ്മേളനത്തില്‍ ഇന്ത്യ അതിഥി രാജ്യം; സമ്മേളനം അടുത്തമാസം

ഇസ്​ലാമിക രാജ്യങ്ങളുടെ ആഗോള കൂട്ടായ്​മയുടെ നാൽപത്തി ആറാമത്​ സമ്മേളനത്തിന്​ അബൂദബി ഒരുങ്ങുന്നു. അടുത്ത മാസം ഒന്ന്​, രണ്ട്​ തീയതികളിലാണ്​ സമ്മേളനം. സമ്മേളനത്തിൽ ഇന്ത്യയാണ്​ അതിഥി രാഷ്ട്രം.

ഏഷ്യൻ സംഘർഷ സാഹചര്യത്തിൽ നടക്കുന്ന ഒ​.ഐ.സി​ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം പലതുകൊണ്ടും നിർണായകമാണ്​. ഇതിലേക്ക്​ യു.എ.ഇ വിദേശകാര്യ-അന്താരാഷ്​ട്ര സഹകരണ മന്ത്രി ശൈഖ് അബ്​ദുല്ല ബിൻ സായിദ് ആൽ നഹ്​യാനാണ്​ ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ ക്ഷണിച്ചത്​.

ക്ഷണം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്​തു. യു.എ.ഇയുമായുള്ള സമഗ്ര നയതന്ത്ര പങ്കാളിത്തത്തിലെ നാഴികക്കല്ലായാണ്​ ക്ഷണം കാണുന്നതെന്ന്​ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു. 18.5 കോടി മുസ്​ലിംകളുടെ സാന്നിധ്യത്തിനും ജനസമൂഹങ്ങളുടെ വൈവിധ്യത്തിനും ഇസ്​ലാമിക ലോകത്തിനും ഇന്ത്യ നൽകിയ സംഭാവനക്കുമുള്ള അംഗീകാരമായും ക്ഷണത്തെ കാണുന്നതായും മന്ത്രാലയം അഭിപ്രായപ്പെട്ടു. ഇസ്​ലാമിക രാജ്യങ്ങളുടെ 50 വർഷത്തെ സഹകരണം: സമൃദ്ധിയിലേക്കും വികസനത്തിലേക്കുമുള്ള മാർഗരേഖ' എന്ന പ്രമേയത്തിലാണ്​ സമ്മേളനം നടക്കുക​. മുസ്​ലിം ലോകം നേരിടുന്ന വെല്ലുവിളികൾ, രാഷ്​ട്രീയ സാമൂഹിക സാമ്പത്തിക വിഷയങ്ങൾ എന്നിവ സമ്മേളനം ചർച്ച ചെയ്യും.

മാർച്ച്​ ഒന്നിന്​ ശൈഖ് അബ്​ദുല്ല ബിൻ സായിദ് ആൽ നഹ്​യാൻ സമ്മേളനം ഉദ്​ഘാടനം ചെയ്യും. ഒ.ഐ.സി സെക്രട്ടറി ജനറൽ ഡോ. യൂസുഫ്​ അൽ ഉതൈമീൻ, അഞ്ച്​ നിരീക്ഷക രാഷ്​ട്രങ്ങളിലെ 56 അംഗങ്ങൾ, ഇന്ത്യൻ പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരിക്കും.