LiveTV

Live

UAE

ദുബൈയുടെ ഭാവി സഞ്ചാരപഥങ്ങളുടെ വികസന രൂപ​രേഖ ചർച്ച ചെയ്​തു

2030 മുതൽ 2071 വരെയുള്ള ദുബൈയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ്​ യോഗം ചർച്ച ചെയ്​തത്​

ദുബൈയുടെ ഭാവി സഞ്ചാരപഥങ്ങളുടെ വികസന രൂപ​രേഖ ചർച്ച ചെയ്​തു

ദുബൈയുടെ ഭാവി സഞ്ചാരപഥങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട രൂപ​രേഖ ചർച്ച ചെയ്​തു. 2030 മുതൽ 2071 വരെയുള്ള ദുബൈയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ്​ യോഗം ചർച്ച ചെയ്​തത്​.

ദീർഘകാലാടിസ്​ഥാനത്തിലുള്ള വികസന പദ്ധതികളാണ്​ ദുബൈ ആവിഷ്കരിച്ചു നടപ്പാക്കുന്നത്​. അതുകൊണ്ടു തന്നെ അര നൂറ്റാണ്ടിനപ്പുറത്തെ ദുബൈ എങ്ങനെ ആയിരിക്കണമെന്ന ചർച്ചക്കാണ്​ ഇപ്പോൾ തന്നെ തുടക്കം കുറിച്ചിരിക്കുന്നതും. യു.എ.ഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിന്റെ ഭാവി വികസന പദ്ധതികളുടെ പ്രയോഗവത്​കരണം ആർ.ടി.എ ഉന്നത ഉദ്യോഗസ്​ഥർ വിലയിരുത്തി. ദുബൈയുടെ യാത്രാവികസനവുമായി ബന്ധപ്പെട്ട്​ നാൽപത്​ സംരംഭങ്ങളാണ്​ പരിഗണിച്ചത്​. വർധിച്ചു വരുന്ന സന്ദർശകരുടെ എണ്ണം കൂടി കണക്കിലെടുത്തായിരിക്കും യാത്രാ വികസന പദ്ധതികൾ. പ്രകൃതിയുടെ ജൈവികത കാത്തു സൂക്ഷിച്ചും നവ സാങ്കേതിക സംവിധാനങ്ങൾ സ്വീകരിച്ചുമായിരിക്കും പദ്ധതികൾ നടപ്പാക്കുകയെന്ന്​ ആർ.ടി.എ അധികൃതർ വ്യക്​തമാക്കി. പുതിയ പഠന ഗവേഷണങ്ങൾ കൂടി പരിഗണിച്ചു കൊണ്ടാവും അടിസ്​ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പാക്കുക.