LiveTV

Live

UAE

വ്യാജ തൊഴില്‍ പരസ്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ മുന്നറിയിപ്പ്

വാഗ്ദാനങ്ങളില്‍ ദുരൂഹത തോന്നിയാല്‍ അറിയിക്കണമെന്നും കോണ്‍സുലേറ്റിന്‍റെ നിര്‍ദേശം

വ്യാജ തൊഴില്‍ പരസ്യങ്ങളില്‍  ജാഗ്രത പുലര്‍ത്തണമെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ മുന്നറിയിപ്പ്

വ്യാജ തൊഴിൽ പരസ്യങ്ങളിൽ കുടുങ്ങാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് ദുബൈ ഇന്ത്യൻ കോൺസുലേറ്റിന്റെ മുന്നറിയിപ്പ്. ഉയർന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ധാരാളം ഒഴിവുകളുണ്ടെന്ന്
കാണിച്ചാണ് ഉദ്യോഗാർഥികളെ തട്ടിപ്പു സംഘം ഇപ്പോൾ ലക്ഷ്യമിടുന്നത്.

യു.എ.ഇയിൽ ഉഗ്രൻ ജോലിയും മികച്ച ആനുകൂല്യങ്ങളും കാത്തിരിക്കുന്ന യുവജനങ്ങളെയാണ് തട്ടിപ്പുകാർ ഉന്നം വെക്കുന്നത്. പക്ഷെ ആരെങ്കിലും എന്തെങ്കിലും പറയുന്നതു കേട്ട് ഇറങ്ങിപ്പുറപ്പെടരുതെന്ന് ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗാർഥികൾക്ക് മുന്നറിയിപ്പ് നൽകി.

യു.എ.ഇയിലെ മുൻനിര സർവകലാശാലയിൽ ജോലി എന്നും പറഞ്ഞ് കഴിഞ്ഞ ദിവസം ചില ഉദ്യോഗാർഥികൾക്ക് കിട്ടിയ വാഗ്ദാനം അന്വേഷിച്ചു ചെന്നപ്പോൾ മാത്രമാണ് തട്ടിപ്പാണെന്ന് ബോധ്യമായത്. ഇത്തരം പ്രമുഖ കമ്പനികളുടെ പേരിൽ ഇന്ത്യൻ ഉദ്യോഗാർഥികൾ വഞ്ചിക്കപ്പെടുന്നതു പതിവായിരിക്കുകയാണ്.

ജോലി വാഗ്ദാനത്തിൽ വല്ല ദുരൂഹതയും തോന്നിയാൽ വിവരം കൈമാറണമെന്ന് കോൺസുലേറ്റ് അധികൃതർ നിർദേശിച്ചു.