LiveTV

Live

UAE

യു.എ.ഇ ബഹിരാകാശ യാത്രികര്‍ ആദ്യഘട്ട പരിശീലനം പൂര്‍ത്തിയാക്കി; ബഹിരാകാശ യാത്ര സെപ്റ്റംബറില്‍  

യു.എ.ഇ ബഹിരാകാശ യാത്രികര്‍ ആദ്യഘട്ട പരിശീലനം പൂര്‍ത്തിയാക്കി; ബഹിരാകാശ യാത്ര സെപ്റ്റംബറില്‍  

യു.എ.ഇയില്‍ നിന്ന് ആദ്യമായി ബഹിരാകാശ യാത്രക്ക് തയാറെടുക്കുന്ന രണ്ടുപേര്‍ റഷ്യയില്‍ നിന്ന് ആദ്യഘട്ട പരിശീലനം പൂര്‍ത്തിയാക്കി മടങ്ങിയെത്തി. ദുബൈ കിരീടാവകാശി ഇവര്‍ക്ക് വരവേല്‍പ് നല്‍കി. സെപ്റ്റംബറിലാണ് ഇവര്‍ ബഹിരാകാശ യാത്ര നടത്തുക.

ഹസ്സ ആൽ മൻസൂറി, സുൽത്താൻ ആൽ നിയാദി എന്നിവരാണ് യു.എ.ഇയില്‍ നിന്ന് ആദ്യമായി ബഹിരാകാശ യാത്രക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇവരില്‍ ഒരാളായിരിക്കും സോയൂസ് റോക്കറ്റിൽ ബഹിരാകാശത്തേക്ക് പറക്കുക. യാത്ര സെപ്റ്റംബർ 25ന് ആയിരിക്കുമെന്ന് റഷ്യൻ ന്യൂസ് ഏജൻസി സ്പുട്നിക് നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. റഷ്യയിലെ യൂറി ഗഗാറിൻ കോസ്മോനോട്ട് ട്രെയ്നിങ് സെൻററിലാണ് ഇവർ ബഹിരാകാശ യാത്രക്കുള്ള പരിശീലനം നേടുന്നത്. പരിശീലനത്തെ കുറിച്ചും ബഹിരാകാശ യാത്രാ പദ്ധതിയെ കുറിച്ചും മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രം ചെയർമാന്‍ കൂടിയായ ശൈഖ് ഹംദാൻ ഇരുവരുമായും ചര്‍ച്ച നടത്തി. മൊത്തം മൂന്ന് പേരായിരിക്കും ബഹിരാകാശ വാഹനത്തിലുണ്ടാവുക. റഷ്യൻ കമാൻഡർ ഒലേഗ് സ്ക്രിപോച്ക, അമേരിക്കൻ ഫ്ലൈറ്റ് എൻജിനീയർ ക്രിസ് കാസിഡി എന്നിവരായിരിക്കും ഒപ്പമുണ്ടാവുക.

യു.എ.ഇ ബഹിരാകാശ യാത്രികര്‍ ആദ്യഘട്ട പരിശീലനം പൂര്‍ത്തിയാക്കി; ബഹിരാകാശ യാത്ര സെപ്റ്റംബറില്‍