LiveTV

Live

UAE

തുറമുഖങ്ങളിലും ചെക്പോസ്റ്റുകളിലും ഖത്തറുമായി ബന്ധപ്പെട്ട നയങ്ങള്‍ മാറ്റിയിട്ടില്ലെന്ന് യു.എ.ഇ

വിശദീകരണം ഇതുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍

തുറമുഖങ്ങളിലും ചെക്പോസ്റ്റുകളിലും ഖത്തറുമായി ബന്ധപ്പെട്ട നയങ്ങള്‍ മാറ്റിയിട്ടില്ലെന്ന് യു.എ.ഇ

ഖത്തറുമായി ബന്ധപ്പെട്ട് യു.എ.ഇ തുറമുഖങ്ങളിലും അതിർത്തി ചെക്പോസ്റ്റുകളിലും നിലവിലുള്ള നയത്തിൽ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് യു.എ.ഇ. ഇതുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് യു.എ.ഇയുടെ ഔദ്യോഗിക വിശദീകരണം.

യു.എ.ഇ കര-സമുദ്ര ഫെഡറൽ ഗതാഗത അതോറിറ്റിയാണ്
വിശദീകരണവുമായി രംഗത്തു വന്നത്. ഖത്തറിൽനിന്ന്
യു.എ.ഇയിലേക്കും തിരിച്ചുമുള്ള കയറ്റുമതി ഇറക്കുമതിയെ കുറിച്ചുള്ള വാർത്താ റിപ്പോർട്ടുകളെ തുടർന്നാണ് അതോറിറ്റി വിശദീകരണവുമായി സർക്കുലർ ഇറക്കിയത്. റിപ്പോർട്ടുകൾ വാസ്തവവിരുദ്ധവും തെറ്റിദ്ധാരണ പരത്തുന്നും ആണെന്ന് അതോറിറ്റി പറഞ്ഞു.

കര, സമുദ്ര ഗതാഗത മേഖലയിലെ നിയന്ത്രണം തങ്ങളുടെ ഉത്തരവാദിത്വത്തിലാണെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട എല്ലാ നിയമ നടപടികളും അതോറിറ്റിയുടെ കീഴിൽ വരുന്നതാണ്. ഇക്കാര്യത്തിലുള്ള എല്ലാ വിവരങ്ങളും അറിയിക്കുന്നത് അതോറിറ്റി മാത്രമാണെന്നും മറ്റാരുമല്ലെന്നും അധികൃതർ പറഞ്ഞു.

ഖത്തർ പതാക വഹിക്കുന്നതും ഖത്തരികളുടെ ഉടമസ്
ഥതയിലുള്ളതുമായ എല്ലാ കപ്പലുകളും ഇപ്പോഴും അബൂദബിയിൽ അടുക്കുന്നത് നിരോധിക്കപ്പെട്ടിട്ടുണ്ടെന്ന് അബൂദബി തുറമുഖ അധികൃതരും പ്രസ്താവനയിൽ വ്യക്തമാക്കി. യു.എ.ഇയിൽനിന്നുള്ള കപ്പലുകൾ ഖത്തർ തുറമുഖങ്ങളിലും അനുവദിക്കുന്നില്ലെന്ന്
പ്രസ്താവനയിൽ പറഞ്ഞു.