LiveTV

Live

UAE

യു.എ.ഇയിൽ ശക്തമായ കാറ്റിന് സാധ്യത; കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

ആറ് മുതല്‍ പത്ത് അടി വരെ ഉയരത്തില്‍ തീരത്ത് തിരമാലകള്‍ ഉയരുമെന്നും മുന്നറിയിപ്പുണ്ട്

 യു.എ.ഇയിൽ ശക്തമായ കാറ്റിന് സാധ്യത; കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

യു.എ.ഇ തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതായി മുന്നറിയിപ്പ്. കടല്‍ പ്രക്ഷുബ്ദമാകും എന്നതിനാല്‍ അടിയന്തര സാഹചര്യത്തിലല്ലാതെ കടലില്‍ പോകരുതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കാനാണ് സാധ്യത.

ആറ് മുതല്‍ പത്ത് അടി വരെ ഉയരത്തില്‍ തീരത്ത് തിരമാലകള്‍ ഉയരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. നാളെ ഉച്ചക്ക് രണ്ട് വരെ ജാഗ്രത തുടരണം എന്നും നിരീക്ഷണകേന്ദ്രം അറിയിച്ചു