LiveTV

Live

UAE

അന്താരാഷ്ട്ര പ്രതിരോധ പ്രദർശനം; 700 കോടി ദിർഹത്തിന്റെ കരാർ ഒപ്പുവെച്ച് യു.എ.ഇ സായുധസേന

അന്താരാഷ്ട്ര പ്രതിരോധ പ്രദർശനം; 700 കോടി ദിർഹത്തിന്റെ കരാർ ഒപ്പുവെച്ച് യു.എ.ഇ സായുധസേന

അന്താരാഷ്ട്ര പ്രതിരോധ പ്രദർശനത്തിന്റെ രണ്ടാം ദിനത്തിൽ യു.എ.ഇ സായുധസേന 700 കോടി ദിർഹത്തിന്റെ കരാർ ഒപ്പുവെച്ചു. അന്താരാഷ്ട്ര കമ്പനികളുമായുമാണ് കൂടുതല്‍ കരാറുകളും ധാരണയായത്.

പ്രദർശനത്തിെന്റെ ആദ്യ നാൾ സായൂധ സേന 500 കോടി ദിർഹത്തിന്റെ കരാറിൽ ഒപ്പുവെച്ചിരുന്നു. ദേശീയ കമ്പനികൾക്കായിരുന്നു ഈ കരാറിലെ ഭൂരിഭാഗവും ലഭിച്ചത്. മൊത്തത്തിൽ 1100 കോടിക്ക് മുകളിലാണ് രണ്ട് ദിവസങ്ങളിൽ സേന നൽകിയ കരാർ തുക. മൊത്തം 33 കരാറുകളിലായാണ് ഇത്.

തിങ്കളാഴ്ച അന്താരാഷ്ട്ര കമ്പനികൾക്ക് 587 കോടി ദിർഹത്തിെന്റെയും ദേശീയ കമ്പനികൾക്ക് 115 ദിർഹത്തിെന്റെയും കരാറാണ് സായുധസേന നൽകിയതെന്ന് ഐഡക്സ് വക്താവ് ജനറൽ മുഹമ്മദ് ആൽ ഹസനി വ്യക്തമാക്കി. മൊത്തം 24 കരാറുകളിലാണ് ഒപ്പുവെച്ചത്. യു.എസ് കമ്പനിയായ റായ്തിയോണിെന്റെ പാട്രിയോട്ടിക് മിസൈൽ സിസ്റ്റവുമായി ബന്ധപ്പെട്ട് 573 കോടി ദിർഹത്തിന്റെ കരാറിലാണ് ഒപ്പുവെച്ചത്. ദേശീയ കമ്പനിയായ ഇൻറർനാഷനൽ ഗോൾഡൻ ഗ്രൂപ്പിന് 40.77 കോടിക്കും ഇൻജസാത്തിന് 39.5 കോടിക്കും കരാർ നൽകി.