LiveTV

Live

UAE

ദുബൈ ഭരണാധികാരി ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ് അൽ മക്തും കേരളം സന്ദർശിക്കും

 ദുബൈ ഭരണാധികാരി ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ് അൽ മക്തും കേരളം സന്ദർശിക്കും

യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ് ആൽ മക്​തും കേരളം സന്ദർശിക്കും. മുഖ്യമന്ത്രി പിണറായി വിജയ​ന്റെ ക്ഷണം സ്വീകരിച്ച ശൈഖ്​ മുഹമ്മദ്​ ഈ വർഷം തന്നെ സംസ്​ഥാനം സന്ദർശിക്കുമെന്ന്​ അറിയിച്ചു.

ഇന്നലെ രാത്രിയാണ്​ ശൈഖ്​ മുഹമ്മദുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാ​​ഴ്​ച നടത്തിയത്​. അദ്ദേഹം കേരളം സന്ദർശിക്കുന്ന വിവരം പൊതു സമ്മേളനത്തിൽ മുഖ്യമന്ത്രി തന്നെയാണ്​ അറിയിച്ചത്​.

വർഗീയതക്കെതിരെ കടുത്ത നിലപാട്​ സ്വീകരിക്കേണ്ടതി​ന്റെ ആവശ്യകതയും മുഖ്യമന്ത്രി ഓർമിപ്പിച്ചു. സ്​ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരങ്ങളാണ്​ ദുബൈ ഇത്തിസലാത്ത്​ അക്കാദമിയിൽ മുഖ്യമന്ത്രിയെ കേൾക്കാനെത്തിയത്​.