LiveTV

Live

UAE

യുവാക്കള്‍ക്ക് നാട്ടില്‍ തന്നെ ജീവിതോപാധി ഒരുക്കലാണ് നവകേരളയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി

ഗള്‍ഫ് മാധ്യമം സംഘടിപ്പിക്കുന്ന ‘കമോണ്‍ കേരള’ പ്രദര്‍ശനത്തിന്റെ ബിസിനസ് കോണ്‍ക്ലേവ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി

യുവാക്കള്‍ക്ക് നാട്ടില്‍ തന്നെ ജീവിതോപാധി ഒരുക്കലാണ് നവകേരളയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി

യുവാക്കള്‍ക്ക് നാട്ടില്‍ തന്നെ സുസ്ഥിര ജീവിതോപാധി ഒരുക്കുക എന്നതാണ് നവകേരള നിര്‍മാണത്തിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഷാര്‍ജയില്‍ ഗള്‍ഫ് മാധ്യമം സംഘടിപ്പിക്കുന്ന ‘കമോണ്‍ കേരള’ പ്രദര്‍ശനത്തിന്റെ ബിസിനസ് കോണ്‍ക്ലേവ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് കമോണ്‍ കേരള ശക്തി പകരുമെന്നും അദ്ദേഹം പറഞ്ഞു.

കാലം ആവശ്യപ്പെടുന്ന ദൗത്യമാണ് കമോണ്‍ കേരളയിലൂടെ ഗള്‍ഫ് മാധ്യമം നിര്‍വഹിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവരങ്ങള്‍ നല്‍കുക എന്ന ദൗത്യത്തിനപ്പുറം കേരളത്തിനായി മാധ്യമം ഇടപെടല്‍ നടത്തുകയാണ്. ഉപഭോക്തൃ സംസ്ഥാനം എന്നതില്‍ നിന്ന് ഉല്‍പാദനരംഗത്ത് മുന്നേറുന്ന സംസ്ഥാനമായി കേരളത്തെ മാറ്റണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി വിവിധ സംഘടനാ പ്രതിനിധികളെ അണിനിരത്തി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സദസ് പുനരര്‍പ്പണ പ്രതി‍ജ്ഞയെടുത്തു. സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു.

പി.കെ കുഞ്ഞാലിക്കുട്ടി, എം.എ യൂസഫലി തുടങ്ങിയവര്‍ സംസാരിച്ചു. ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ ഹംസ അബ്ബാസ് സ്വാഗതവും, മാധ്യമം - മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു. നേരത്തേ ഷാര്‍ജ തുറമുഖ കസ്റ്റംസ് വിഭാഗം ചെയര്‍മാന്‍ ഖാലിദ് അബ്ദുല്ല ബിന്‍ സുല്‍ത്താന്‍ ആല്‍ ഖാസിമിയും മുഖ്യമന്ത്രിയും ചേര്‍ന്ന് കമോണ്‍ കേരള മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. 16ന് രാത്രി വരെ കമോണ്‍ കേരള തുടരും.