LiveTV

Live

UAE

നവകേരള നിര്‍മാണത്തില്‍ സാധ്യമായ സഹായമെല്ലാം ഉറപ്പു വരുത്തുമെന്ന് യു.എ.ഇ  

കൃഷി, ആരോഗ്യം, ഊര്‍ജം, ടൂറിസം എന്നീ മേഖലകളില്‍ കേരളത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്നും യു.എ.ഇ ഭരണാധികാരി

നവകേരള നിര്‍മാണത്തില്‍ സാധ്യമായ സഹായമെല്ലാം ഉറപ്പു വരുത്തുമെന്ന് യു.എ.ഇ  

പ്രളയ കെടുതിയെ തുടർന്നുള്ള കേരളത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങളുമായി സാധ്യമായ നിലയിൽ സഹകരിക്കാൻ ഒരുക്കമാണെന്ന് യു.എ.ഇയുടെ ഉറപ്പ്. അബൂദബിയിൽ മുഖ്യമന്ത്രി പിണറായി വിജയനെയാണ് യു.എ.ഇ ഭരണകൂടം ഇക്കാര്യം അറിയിച്ചത്.

യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനാണ് കേരളത്തെ തുണക്കാൻ ഇനിയും ഒരുക്കമാണെന്ന് വ്യക്തമാക്കിയത്. പിണറായി വിജയനെയും പ്രതിനിധി സംഘത്തെയും ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ തന്റെ കൊട്ടാരത്തിൽ സ്വീകരിച്ചു. കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങളെ ക്കുറിച്ച് അദ്ദേഹം താല്‍പര്യപൂർവ്വം മുഖ്യമന്ത്രിയോട് ചോദിച്ചറിഞ്ഞു.

കൃഷി, ആരോഗ്യം, ഊർജം, ടൂറിസം എന്നീ നാല് പ്രധാന മേഖലകളിൽ നിക്ഷേപം നടത്താൻ തയ്യാറാണെന്നും ശൈഖ്
മൻസൂർ അറിയിച്ചു. അതിനിടെ, കേരളത്തിൽ നിക്ഷേപം നടത്താൻ അബുദാബി ഇൻവെസ്റ്റ്മെൻറ് അതോറിറ്റിയോടും മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. അബുദാബി ഇൻവെസ്റ്റ്മെൻറ് അതോറിറ്റി മാനേജിംഗ് ഡയറക്ടറും അബുദാബി ക്രൌണ്‍ പ്രിന്‍സ് കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് ഹമദ് ബിന്‍ സായിദ് അല്‍ നഹിയാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഈ ആവശ്യം ഉന്നയിച്ചത്. വിവിധ തുറകളിലെ നിക്ഷേപ സാധ്യത വിലയിരുത്താൻ യു.എ.ഇ പ്രതിനിധി സംഘത്തെ കേരളത്തിലേക്ക് അയക്കുമെന്ന് ശൈഖ്
ഹമദ് ബിൻ സായിദ് ആൽ നഹ്യാൻ അറിയിച്ചു.