LiveTV

Live

UAE

ലോക കേരള സഭയുടെ പ്രഥമ പശ്​ചിമേഷ്യൻ മേഖലാ സമ്മേളനത്തിന്​ ദുബൈ ഒരുങ്ങി; മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്​ഘാടനം ചെയ്യും

ലോക കേരള സഭയുടെ പ്രഥമ പശ്​ചിമേഷ്യൻ മേഖലാ സമ്മേളനത്തിന്​ ദുബൈ ഒരുങ്ങി; മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്​ഘാടനം ചെയ്യും

ലോക കേരള സഭയുടെ പ്രഥമ പശ്ചിമേഷ്യൻ മേഖലാ സമ്മേളനത്തിന്
ദുബൈ ഒരുങ്ങി. വെള്ളി, ശനി ദിവസങ്ങളിൽ ദുബൈ ഇത്തിസലാത്ത്
അക്കാദമിയിലാണ് സമ്മേളനം. മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.

കേരളത്തിനു വെളിയിൽ നടക്കുന്ന ലോക കേരള സഭാ സമ്മേളനം ഗൾഫ്
മേഖലയിലെ പ്രവാസി പ്രശ്നങ്ങൾ വിപുലമായ തോതിൽ ചർച്ച ചെയ്യും. സഭയുടെ ചുവടെയുള്ള വിവിധ സമിതികൾ തയറാക്കിയ റിപ്പോർട്ടുകളുടെ അവതരണവും ചർച്ചയുമാണ് വെള്ളിയാഴ്ച നടക്കുക. ഗൾഫ്
മേഖലയിൽ നിന്നുള്ള 62 പേരുൾപ്പെടെ നൂറിലേറെ പേർ സമ്മേളനത്തിൽ ഭാഗഭാക്കാവും. സമ്മേളനം എല്ലാ നിലക്കും പ്രവാസികൾക്ക്
ഗുണകരമാകുമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ദുബൈയിൽ അറിയിച്ചു.

വിഭാഗീയതകൾക്കതീതമായി പ്രവാസി പ്രശ്നങ്ങളിൽ യോജിപ്പ്
രൂപപ്പെട്ടത് വലിയ നേട്ടമാണെന്നും സ്പീക്കർ പറഞ്ഞു. മുൻ മന്ത്രി കെ.സി
ജോസഫും സമ്മേളനത്തിൽ പങ്കെടുക്കും. പ്രവാസി പ്രശ്നങ്ങൾ മുഖ്യധാരയിലേക്ക് വന്നതും വലിയ മാറ്റമാണെന്ന് സ്പീക്കർ പറഞ്ഞു. നോർക്ക വൈസ് ചെയർമാൻ കെ. വരദരാജൻ, ക്ഷേമനിധി ബോർഡംഗം കുഞ്ഞികൃഷ്ണൻ എന്നിവരും വാർത്താ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.