LiveTV

Live

UAE

നാലു ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ യു.എ.ഇയിൽ എത്തി

നാലു ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ യു.എ.ഇയിൽ എത്തി

നാലു ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ യു.എ.ഇയിൽ എത്തി. ലോക കേരള സഭയുടെ പശ്​ചിമേഷ്യൻ മേഖലാ സമ്മേളനം ഉൾപ്പെടെ വിവിധ ചടങ്ങുകളിൽ മുഖ്യമന്ത്രി സംബന്​ധിക്കും.

അബൂദബി അന്താരാഷ്​ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ പിണറായി വിജയനെ എം.എ യൂസുഫലി, ഡോ. ആസാദ്​ മൂപ്പൻ എന്നിവർ ചേർന്ന്​ സ്വീകരിച്ചു. അബൂദബി ദൂസിത്​ താനി ഹോട്ടലിൽ തങ്ങുന്ന മുഖ്യമന്ത്രി വിവിധ സംഘടനാ പ്രതിനിധികളുമായി കൂടിക്കാഴ്​ച നടത്തും. നാളെ വൈകീട്ട്​ ഷാർജ എക്​സ്​പോ സെൻററിൽ ഗൾഫ്​ മാധ്യമം സംഘടിപ്പിക്കുന്ന 'കമോൺ കേരള'യുടെ ബിസിനസ്​ കോൺക്ലേവിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും.

വെള്ളി, ശനി ദിവസങ്ങളിൽ ദുബൈയിലാണ്​ ലോക കേരള സഭയുടെ ആദ്യ പശ്​ചിമേഷ്യൻ മേഖലാ സമ്മേളനം. പ്രവാസികളുമായി ബന്​ധപ്പെട്ട്​ സർക്കാർ ആവിഷ്​കരിക്കാൻ ഉദ്ദേശിക്കുന്ന പുതിയ പദ്ധതികളെ കുറിച്ച്​ മുഖ്യമന്ത്രി വിശദീകരിക്കും. ലോക കേരള സഭയുടെ ഏഴ്​ ഉപസമിതികൾ രൂപം നൽകിയ വിവിധ വിഷയങ്ങളിൽ ഊന്നിയാവും മേഖലാ സമ്മേളനത്തിലെ ചർച്ചകൾ. പ്രളയ ദുരിതാശ്വാസവുമായി ബന്​ധപ്പെട്ട്​ മലയാളി കൂട്ടായ്​മകളിലൂടെ സമാഹരിക്കാൻ തീരുമാനിച്ച സാമ്പത്തിക സമാഹരണത്തിന്റെ പുരോഗതിയും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം ചർച്ച ചെയ്യും.