LiveTV

Live

UAE

യു.എ.ഇയിലെ വിദ്യാലയങ്ങള്‍ക്ക് അവധി

നാളെ ദുബൈ, ഷാർജ പബ്ലിക് സ്കൂള്‍ മുടക്കം. മറ്റന്നാൾ മുഴുവൻ സ്കൂളുകൾക്കും അവധി

യു.എ.ഇയിലെ വിദ്യാലയങ്ങള്‍ക്ക്  അവധി

യു.എ.ഇയിലെ വിദ്യാലയങ്ങള്‍ക്ക് നാളെയും മറ്റന്നാളും അവധി പ്രഖ്യാപിച്ചു. ദുബൈ, ഷാര്‍ജ എന്നിവിടങ്ങളിലെ പബ്ലിക് സ്കൂളുകള്‍ക്ക് നാളെ അവധിയായിരിക്കും. മറ്റന്നാള്‍ രാജ്യത്തെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു.

യു.എ.ഇയിലെ വിദ്യാലയങ്ങള്‍ക്ക്  അവധി

അവധിയുടെ കാരണം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, മാര്‍പ്പാപ്പയുടെ യു.എ.ഇ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് അവധിയെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.