LiveTV

Live

UAE

യു.എ.ഇ സന്ദര്‍ശനത്തിനൊരുങ്ങി രാഹുല്‍ ഗാന്ധി

മഹാത്മാഗാന്ധിയുടെ നൂറ്റി അന്‍പതാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി ഒരുക്കുന്ന സാംസ്കാരികോല്‍സവത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ഗാന്ധി എത്തുന്നത്

യു.എ.ഇ സന്ദര്‍ശനത്തിനൊരുങ്ങി രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രണ്ടു ദിവസത്തെ യു.എ.ഇ സന്ദര്‍ശനത്തിനായി ഈ മാസം 11ന് ദുബൈയിലെത്തും. ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ അദ്ദേഹം പ്രവാസികളെ അഭിസംബോധന ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

യു.എ.ഇ സന്ദര്‍ശനത്തിനൊരുങ്ങി രാഹുല്‍ ഗാന്ധി

മഹാത്മാഗാന്ധിയുടെ നൂറ്റി അന്‍പതാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി ഒരുക്കുന്ന സാംസ്കാരികോല്‍സവത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ഗാന്ധി എത്തുന്നതെന്ന് എ.ഐ.സി.സി സെക്രട്ടറിമാരായ ഹിമാന്‍ഷു വ്യാസ്, മധുയാസ്കി എന്നിവര്‍ അറിയിച്ചു. ‘ഇന്ത്യ എന്ന ആശയം’ എന്ന വിഷയത്തിലാണ് രാഹുല്‍ പ്രവാസികളെ അഭിസംബോധന ചെയ്യുക. ഒ.ഐ.സി ചെയര്‍മാന്‍ സാം പിത്രോഡ അധ്യക്ഷനായിരിക്കും. ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വൈകുന്നേരം നാലിന് നടക്കുന്ന പരിപാടിയില്‍ പതിനായിരങ്ങള്‍ക്കാണ് സൗകര്യമൊരുക്കുക.

ദുബൈയിലും 12ന് അബൂദബിയിലും രാഹുല്‍ ഇന്ത്യന്‍ ബിസിനസ് കൂട്ടായ്മയുടെ യോഗത്തില്‍ സംബന്ധിക്കും. ലേബര്‍ ക്യാമ്പില്‍ ഇന്ത്യന്‍ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തും. യു.എ.ഇ പ്രമുഖരുമായും കൂടിക്കാഴ്ചകള്‍ നടക്കും. യു.എ.ഇയിലെ മുഴുവന്‍ എമിറേറ്റുകളില്‍ നിന്നും ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ സമ്മേളനവേദിയിലേക്ക് 800 ലധികം ബസുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു. ഓവര്‍സീസ് ഇന്ത്യന്‍ കോണ്‍ഗ്രസ് സെക്രട്ടറി ആരതി കൃഷ്ണ, കെ.എം.സി.സി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.