LiveTV

Live

UAE

ചുമതലകളില്‍ 50 വര്‍ഷം തികച്ച് ശൈഖ് മുഹമ്മദ് ആല്‍മക്തൂം

ലോകശ്രദ്ധ ദുബൈയിലേക്ക് ആകര്‍ഷിച്ച ആശയങ്ങളുടെ പിന്നിലെല്ലാം ശൈഖ് മുഹമ്മദിന്റെ ദീര്‍ഘ വീക്ഷണമായിരുന്നു

ചുമതലകളില്‍ 50 വര്‍ഷം തികച്ച് ശൈഖ് മുഹമ്മദ് ആല്‍മക്തൂം

ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂം രാജ്യ ചുമതലകളില്‍ അമ്പത് വര്‍ഷം പിന്നിടുന്നു. ദുബൈ പൊലീസ് മേധാവി ആയാണ് ശൈഖ് മുഹമ്മദ് ഭരണരംഗത്തെ ചുമതലകള്‍ ഏറ്റെടുക്കുന്നത്. ചുമതലകളില്‍ അമ്പത് വര്‍ഷം പിന്നിട്ട അദ്ദേഹത്തിന് നന്ദി അറിയിച്ച് അബൂദബി കിരീടാവകാശിയും യു.എ.ഇ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‍യാന്‍ കുറിപ്പയച്ചു.

ചുമതലകളില്‍ 50 വര്‍ഷം തികച്ച് ശൈഖ് മുഹമ്മദ് ആല്‍മക്തൂം

ലോകത്തെ ഏറ്റവും പ്രഗല്‍ഭനായ ഭരണാധികാരികളില്‍ ഒരാളായി കണക്കാക്കുന്ന യു.എ.ഇയുടെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ദുബൈ പൊലീസിന്റെ മേധാവിയായി എത്തുന്നത് 1968 നവംബര്‍ ഒന്നിനാണ്. 1971 ല്‍ പ്രതിരോധമന്ത്രിയായി മന്ത്രിസഭയിലെത്തിയ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് 1974 ജനുവരിയിലാണ് ദുബൈയുടെ കിരീടാവകാശിയാകുന്നത്.

ചുമതലകളില്‍ 50 വര്‍ഷം തികച്ച് ശൈഖ് മുഹമ്മദ് ആല്‍മക്തൂം

ദുബൈ ഷോപ്പിങ് ഫെസ്റ്റിവെല്‍, ദുബൈ ഇന്റര്‍നെറ്റ് സിറ്റി, ദുബൈ മീഡിയ സിറ്റി, സര്‍ക്കാര്‍ സേവനങ്ങളുടെ ഇലക്ട്രോണിക് വല്‍കരണം തുടങ്ങി ലോകശ്രദ്ധ ദുബൈയിലേക്ക് ആകര്‍ഷിച്ച ആശയങ്ങളുടെ പിന്നിലെല്ലാം ശൈഖ് മുഹമ്മദിന്റെ ദീര്‍ഘ വീക്ഷണമായിരുന്നു. സഹോദരന്‍ ശൈഖ് മക്തൂമിന്റെ നിര്യാണത്തെ തുടര്‍ന്ന് 2006 ജനുവരി നാലിനാണ് ശൈഖ് മുഹമ്മദ് ദുബൈ ഭരണാധികാരിയാകുന്നത്. തൊട്ടടുത്ത ദിവസം ജനുവരി അഞ്ചിന് യു.എ.ഇ പ്രധാനമന്ത്രിയായും നിയമിതനായി.