LiveTV

Live

UAE

1034 വ്യാജ പാസ്പോര്‍ട്ടുകള്‍ ദുബൈയില്‍ പിടിച്ചു; മുഴുവന്‍ വ്യാജരേഖകളും തിരിച്ചറിയപ്പെടും

 1034 വ്യാജ പാസ്പോര്‍ട്ടുകള്‍  ദുബൈയില്‍ പിടിച്ചു; മുഴുവന്‍ വ്യാജരേഖകളും തിരിച്ചറിയപ്പെടും

വ്യാജ പാസ്പോര്‍ട്ടുമായി യാത്രചെയ്യാന്‍ ശ്രമിക്കവെ ദുബൈയില്‍ ഈ വര്‍ഷം ആയിരത്തി മുപ്പത്തിനാല് പേര്‍ പിടിയിലായി. വ്യാജരേഖ തിരിച്ചറിയാല്‍ സഹായിക്കുന്ന അത്യാധുനിക സംവിധാനങ്ങളാണ് ഇവരെ കുടുക്കിയത്. ഏത് രാജ്യത്തിന്റെ വ്യാജ പാസ്പോര്‍ട്ട് ആയാലും ദുബൈയില്‍ അവ പിടിക്കപ്പെടുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ദുബൈ എമിഗ്രേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡോക്യുമെന്റ് എക്സാമിനേഷന്‍ സെന്ററാണ് വ്യാജ രേഖകളെ എളുപ്പത്തില്‍ കണ്ടെത്താന്‍ സഹായിക്കുന്നതെന്ന് ജി.ഡി.എഫ്.ആര്‍.എ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍മറി ചൂണ്ടിക്കാട്ടി. മുഴുവന്‍ രാജ്യങ്ങളുടെയും പാസ്പോര്‍ട്ട് ഡാറ്റാബേസ് ഈ കേന്ദ്രത്തില്‍ ലഭ്യമായിരിക്കും. പാസ്പോര്‍ട്ട് മാത്രമല്ല വ്യാജ റസിഡന്‍സി രേഖകളും, വ്യാജ ലൈസന്‍സുകളും ഇവിടെ തിരിച്ചറിയാനാവും. പാസ്പോര്‍ട്ട് ഏത് തരം കൃത്രിമം കാണിച്ച് ദുബൈയില്‍ എത്തിയാലും അവര്‍ പിടിയിലാകുമെന്ന് കേന്ദ്രത്തിലെ മുഖ്യ ഉപദേഷ്ടാവ് അഖീല്‍ അഹമ്മദ് നജ്ജാര്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ പാസ്പ്പോർട്ടുകൾ തിരിച്ചറിയുവാൻ പ്രത്യേകം പരിശീലനം ലഭിച്ച 1700 എമിഗ്രേഷൻ ഉദ്യോഗസ്ഥരാണ് കേന്ദ്രത്തിൽ സേവനം അനുഷ്‌ടിക്കുന്നത്.