LiveTV

Live

UAE

യു.എ.യില്‍ വീട്ടുജോലിക്കായി സന്ദര്‍ശക വിസയില്‍ വരരുതെന്ന് ഇന്ത്യന്‍ എംബസി

ശരിയായ തൊഴിൽ വിസയിൽ ഇ-മൈഗ്രേറ്റ് സംവിധാനം വഴി മാത്രമെ രാജ്യം വിട്ടു വരാവൂ എന്നാണ് എംബസി നൽകുന്ന നിർദേശം

യു.എ.യില്‍ വീട്ടുജോലിക്കായി സന്ദര്‍ശക വിസയില്‍ വരരുതെന്ന് ഇന്ത്യന്‍ എംബസി

യു.എ.ഇയിൽ വീട്ടുജോലി ചെയ്യാൻ സന്ദർശക വിസയിൽ വരരുതെന്ന് ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്. സന്ദർശക വിസയിൽ സ്ത്രീകളെ കൊണ്ടുവരുന്ന ലോബി ശക്തമായ സാഹചര്യത്തിലാണ് ബോധവത്കരണ നടപടികൾ ശക്തിപ്പെടുത്താൻ എംബസി തീരുമാനിച്ചിരിക്കുന്നത്.

യു.എ.യില്‍ വീട്ടുജോലിക്കായി സന്ദര്‍ശക വിസയില്‍ വരരുതെന്ന് ഇന്ത്യന്‍ എംബസി

30 വയസിൽ താഴെയുള്ള സ്ത്രീകളെ വീട്ടുജോലിക്ക് അയക്കുന്നത് ഇന്ത്യ നിരോധിച്ചിട്ടുണ്ട്. ശരിയായ തൊഴിൽ വിസയിൽ ഇ-മൈഗ്രേറ്റ് സംവിധാനം വഴി മാത്രമെ രാജ്യം വിട്ടു വരാവൂ എന്നാണ് എംബസി നൽകുന്ന നിർദേശം. എങ്കിൽ മാത്രമെ അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനാവൂ. രണ്ട് വർഷത്തിനിടെ സന്ദർശക വിസയിൽ എത്തി ചതിയിൽ പെട്ട 400 ൽ കൂടുതൽ സ്ത്രീകൾ അബൂദബിയിലെ ഇന്ത്യൻ എംബസിയിലും ദുബൈയിലെ കോൺസലേറ്റിലും അഭയം തേടിയിരുന്നു. തിങ്കളാഴ്ച നാല് യുവതികൾ കൂടി ഇത്തരത്തിൽ സഹായം തേടിയിട്ടുണ്ട്.

പഞ്ചാബ്, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണിവർ. കഴിഞ്ഞ എട്ട് മാസത്തോളമായി ഇത്തരം സംഭവങ്ങളിൽ വർധനവുണ്ടായിട്ടുണ്ടെന്ന് അംബാസിഡർ നവദീപ്സിങ് സൂരി പറഞ്ഞു. മടക്കയാത്രക്കുള്ള ടിക്കറ്റുകളും മറ്റ് രേഖകളും നൽകി ഇവരെ സ്വദേശത്തേക്ക് മടക്കിയയച്ചിട്ടുണ്ട്. ഹൈദരാബാദ്, അമൃത്സർ പ്രദേശങ്ങളിലാണ് കുടുതൽ തട്ടിപ്പ് നടക്കുന്നത്. ഇവിടെയുള്ള വ്യാജ റിക്രൂട്ട്മെൻറ് ഏജൻറുമാരെ പിടികൂടണമെന്നാവശ്യപ്പെട്ട് എംബസി കേന്ദ്ര, സംസ്ഥാന ഏജൻസികൾക്ക് കത്ത് നൽകിയിട്ടുണ്ടെന്നും അംബാസഡർ അറിയിച്ചു.