LiveTV

Live

UAE

സുഷമ സ്വരാജി​ന്‍റെ യു.എ.ഇ സന്ദര്‍ശനം സമാപിച്ചു

ഇന്ത്യയ്ക്കും യു.എ.ഇക്കും സ്വന്തം കറൻസിയിൽ ഇടപാട് നടത്താവുന്ന സ്വാപ് കരാർ ഉൾപെടെ രണ്ടു സുപ്രധാന ധാരണാപത്രങ്ങളിലാണ്​ കഴിഞ്ഞ ദിവസം അബൂദബിയിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്

സുഷമ സ്വരാജി​ന്‍റെ യു.എ.ഇ സന്ദര്‍ശനം സമാപിച്ചു

കേന്ദ്രവിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍റെ രണ്ടു ദിവസത്തെ ഔദ്യോഗിക യു.എ.ഇ സന്ദർശനത്തിന് പരിസമാപ്തിയായി. പ്രധാന നേതാക്കളുമായി നടന്ന ചർച്ചയിൽ യു.എ.ഇ ഉൾപ്പെടെ ഗൾഫ് മേഖലയുമായി ഏറ്റവും അടുത്ത ബന്ധം തുടരാൻ തന്നെയാണ്
സർക്കാർ തീരുമാനമെന്ന് സുഷമ സ്വരാജ് വ്യക്തമാക്കി.

സുഷമ സ്വരാജി​ന്‍റെ യു.എ.ഇ സന്ദര്‍ശനം സമാപിച്ചു

ഇന്ത്യയ്ക്കും യു.എ.ഇക്കും സ്വന്തം കറൻസിയിൽ ഇടപാട് നടത്താവുന്ന സ്വാപ് കരാർ ഉൾപെടെ രണ്ടു സുപ്രധാന ധാരണാപത്രങ്ങളിലാണ്
കഴിഞ്ഞ ദിവസം അബൂദബിയിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. ഇതനുസരിച്ച് ഇന്ത്യക്കും യു.എ.ഇക്കും രൂപയിലും ദിർഹത്തിലും വിനിമയം നടത്താനാവും. ഇന്ത്യ - യു.എ.ഇ സംയുക്ത കമീഷൻ യോഗവും ഉഭയകക്ഷി ബന്ധം വിശദമായി വിലയിരുത്തി.

വിവിധ തുറകളിൽ പ്രതീക്ഷിച്ചതിനേക്കാൾ മുന്നേറാൻ ഇരു രാജ്യങ്ങൾക്കും സാധിച്ചുവെന്നാണ് സമ്മേളനം അഭിപ്രായപ്പെട്ടത്. എട്ടു ഉപസമിതികളിലായാണ് ചർച്ച നടന്നത്. ഉഭയകക്ഷി, നയതന്ത്രം, ബഹിരാകാശം, വിദ്യാഭ്യാസം, കൃഷി, വികസനം, വ്യോമയാനം, സാമ്പത്തികം, വ്യാപാരം, നിക്ഷേപം, ബാങ്കിങ്-ധനകാര്യ സഹകരണം തുടങ്ങിയവയായിരുന്നു വിഷയങ്ങൾ. സഹകരണത്തിന്‍റെ പുത്തൻ സാധ്യതകളാണ് ഇരു രാജ്യങ്ങളും ചർച്ച ചെയ്തത്. കേന്ദ്ര വിദേശകാര്യ മന്ത്രിയുടെ യു.എ.ഇ സന്ദർശനം മികച്ച നേട്ടമായെന്ന് യു.എ.ഇ നേതൃത്വം വിലയിരുത്തിയത്.