LiveTV

Live

UAE

യു.എ.ഇ ദേശീയദിനത്തോടനുബന്ധിച്ച് 785 തടവുകാർക്ക്​ മോചനം

പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്​യാൻ ആണ്​ തടവുകാരുടെ മോചനത്തിന്​ ഉത്തരവിട്ടത്

യു.എ.ഇ ദേശീയദിനത്തോടനുബന്ധിച്ച് 785 തടവുകാർക്ക്​ മോചനം

യു.എ.ഇ ദേശീയദിനത്തോടനുബന്ധിച്ച് 785 തടവുകാർക്ക്
മോചനം. പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്
യാൻ ആണ് തടവുകാരുടെ മോചനത്തിന് ഉത്തരവിട്ടത്.

മോചനത്തിനു പുറമെ തടവുകാർക്ക് വിധിച്ച പിഴസംഖ്യയും പ്രസിഡൻറ് ഏറ്റെടുത്തു. ഞായറാഴ്ചയാണ് ഇതു സംബന്ധിച്ച് ഉത്തരവ് പ്രഖ്യാപിച്ചത്.

തടവുകാർക്ക് പുതിയ ജീവിതാവസരം സൃഷ്ടിക്കുന്നതിനും അവരുടെ കുടുംബങ്ങൾക്ക് ആശ്വാസം ലഭിക്കുന്നതിനും വേണ്ടിയാണ് പ്രസിഡന്റിന്റെ നടപടിയെന്ന് യു.എ.ഇ വാർത്താ ഏജൻസി 'വാം' റിപ്പോർട്ട് ചെയ്തു.

ദേശീയദിനം, പെരുന്നാൾ ആഘോഷം തുടങ്ങിയ സന്ദർഭങ്ങളിൽ യു.എ.ഇ ഭരണാധികാരികൾ എല്ലാ വർഷവും തടവുകാരെ മോചിപ്പിപ്പിക്കാൻ നിർദേശിക്കാറുണ്ട്. തടവുകാരുടെ നല്ല നടപ്പ് മാനദണ്ഡമാക്കിയാണ് മോചനം. കഴിഞ്ഞ വർഷം ഇത്തരത്തിൽ രണ്ടായിരത്തോളം പേരെയാണ് മോചിപ്പിച്ചത്.

പ്രസിഡൻറിന്റെ ഉത്തരവിനു പിന്നാലെ യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നും നൂറുകണക്കിന് തടവുകാരെ മോചിപ്പിക്കാൻ അതാത് ഭരണാധികാരികളുടെ പ്രഖ്യാപനവും ഉടൻ ഉണ്ടാകും.