LiveTV

Live

UAE

യു.എ.ഇ ബഹിരാകാശ ഏജൻസിയും അബുദാബി പൊലീസും ഒരുമിക്കുന്നു

പ്രൊഫഷണല്‍ പരിശീലനം ഉൾപ്പെടെയുള്ള പദ്ധതികളാണ്ഇതിന്റെ ഭാഗമായി ലക്ഷ്യമിടുന്നത്

യു.എ.ഇ ബഹിരാകാശ ഏജൻസിയും അബുദാബി പൊലീസും ഒരുമിക്കുന്നു

യു.എ.ഇ ബഹിരാകാശ ഏജൻസിയും അബുദാബി പൊലീസും ഒരുമിക്കുന്നു. ശാസ്ത്രീയ അവബോധം തലമുറകളില്‍ രൂപപ്പെടുത്തുന്നതിന് സംയുക്ത പദ്ധതികള്‍ ആവിഷ്കരിക്കാനാണ് ധാരണ. പ്രൊഫഷണല്‍ പരിശീലനം ഉൾപ്പെടെയുള്ള പദ്ധതികളാണ്
ഇതിന്റെ ഭാഗമായി ലക്ഷ്യമിടുന്നത്.

പ്രഫഷനൽ - പരിശീലന മേഖലകളിൽ സഹകരിക്കുക, ബഹിരാകാശ ശാസ്ത്ര മേഖലയിൽ സാങ്കേതിക സഹകരണം നൽകുക, ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുക, വിദഗ്ധരെ കൈമാറുക എന്നിവക്കാവും ഇതിലൂടെ ഊന്നൽ നൽകുക.

അബുദാബി പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ സഹമന്ത്രിയും കാബിനറ്റ് അംഗവും യു.എ.ഇ സ്പെയ്സ് ഏജൻസി ചെയർമാനുമായ ഡോ. അഹമ്മദ് ബിൻ അബ്ദുല്ല ഹുമൈദ് ബെൽഹൂൽ അൽ ഫലാസി, അബുദാബി പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ മുഹമ്മദ് ഖൽഫാൻ അൽ റുമൈത്തി എന്നിവർ ധാരണാപത്രത്തിൽ ഒപ്പിട്ടു. അബുദാബിയിലെ സർക്കാർ വകുപ്പുകളുമായി ബഹിരാകാശ ഏജൻസിക്കുള്ള ബന്ധം ശക്തിപ്പെടുത്താൻ സഹകരണത്തിലൂടെ സാധിക്കുമെന്നാണ്
പ്രതീക്ഷ.

ബഹിരാകാശ മേഖലയിൽ യു.എ.ഇ വൻ മുന്നേറ്റമാണ്
ഉറപ്പാക്കുന്നത്. ഇതിന്‍റെ ഭാഗമായി ഇന്ത്യയിൽ എെ.എസ്.ആർ.ഒ ഉൾപ്പെടെയുള്ള ഏജൻസികളുമായും യു.എ.ഇ ധാരണ രൂപപ്പെടുത്തി. യു.എ.ഇ ഭരണാധികാരികളുടെ പിന്തുണ കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ഉയരങ്ങളിലേക്കു കുതിക്കാൻ സഹായകമാകുമെന്ന്
ഡോ. അൽഫലാസി പറഞ്ഞു. എല്ലാ ലോക രാജ്യങ്ങളുടെയും പിന്തുണ ഉറപ്പാക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് യു.എ.ഇ ബഹിരാകാശ ഏജൻസി അധികൃതർ