LiveTV

Live

UAE

ലുബാൻ ചുഴലിക്കാറ്റ്​ യു.എ.ഇയെ നേരിട്ട്​ ബാധിക്കില്ല

ഒമാനിലെയും മറ്റും കലാവസ്ഥ വ്യതിയാനം സൂക്ഷ്മമായി വിലയിരുത്തി വരികയാണെന്ന്​ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ലുബാൻ ചുഴലിക്കാറ്റ്​ യു.എ.ഇയെ നേരിട്ട്​ ബാധിക്കില്ല

കാറ്റഗറി ഒന്നിൽ ഉൾപ്പെടുന്ന ലുബാൻ ചുഴലിക്കാറ്റ്​ യു.എ.ഇയെ നേരിട്ട്​ ബാധിക്കില്ല. യു.എ.ഇ ദേശീയ കാലാവസ്​ഥ നിരീക്ഷണ കേന്ദ്രമാണ്​ ഇക്കാര്യം വെളിപ്പെടുത്തിയത്​. ഒമാനിലെയും മറ്റും കലാവസ്ഥ വ്യതിയാനം സൂക്ഷ്മമായി വിലയിരുത്തി വരികയാണെന്ന്​ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ആവശ്യമായ നിർദേശങ്ങളും വിവരങ്ങളും അതത്​ സമയത്ത്​ നൽകും. എൻ.സി.എമ്മി​ന്‍റെ ഔദ്യോഗിക റിപ്പോർട്ടുകളാണ്​ ജനങ്ങൾ പിന്തുടരേണ്ടതെന്നും ഊഹാപോഹങ്ങൾ ഉപേക്ഷിക്കണമെന്നും അധികൃതർ നിർദേശിച്ചു.

ഒമാനിലെ സലാല തീരത്തുനിന്ന്​ ദോഫാർ ഗവർണറേറ്റി​ന്‍റെ തീരപ്രവദേശങ്ങളും യമനും ലക്ഷ്യമിട്ടു നീങ്ങുന്ന കാറ്റ്​ മണിക്കൂറിൽ 119-137 കിലോമീറ്റർ വേഗതയിലാണ്​ സഞ്ചരിക്കുന്നത്​. ചുഴലിക്കാറ്റ്​ കാറ്റഗറി രണ്ടിലേക്ക്​ മാറാൻ സാധ്യയുണ്ടെന്ന്​ ഒമാൻ കാലാവസ്ഥ നി​രീക്ഷണ കേന്ദ്രം മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​. സമുദ്രത്തിലെ മാറ്റങ്ങളും നിരീക്ഷണവിധേയമാണ്​. കടലിൽ പോകുന്നവർക്ക്​ പ്രത്യേക ജാഗ്രതാ നിർദേശങ്ങളൊന്നും യു.എ.ഇ പുറപ്പെടുവിച്ചിട്ടുമില്ല.