LiveTV

Live

UAE

സിനിമാ മേഖല വളര്‍ത്താന്‍ ലക്ഷ്യമിട്ട് യു.എ.ഇ

സിനിമയുടെ വിവിധ മേഖലകളില്‍ അഭിരുചിയുള്ള യു.എ.ഇ സ്വദേശികളെ അണിനിരത്തി പുതിയ സിനിമകള്‍ക്ക് വഴിയൊരുക്കുകയാണ് ലക്ഷ്യം

സിനിമാ മേഖല വളര്‍ത്താന്‍ ലക്ഷ്യമിട്ട് യു.എ.ഇ

യു.എ.ഇയുടെ ഭാവി സിനിമാ പ്രവര്‍ത്തകര്‍ക്ക് കഴിവ് തെളിയിക്കാന്‍ ഷാര്‍ജ മീഡിയ സിറ്റി വേദിയൊരുക്കുന്നു. പ്രാദേശിക സിനിമാ പ്രവര്‍ത്തകര്‍ക്ക് അവസരം നല്‍കാന്‍ ചലച്ചിത്ര നിര്‍മാണ കമ്പനിയായ ‘അറബ് ഫോര്‍മാറ്റ്’ ലാബുമായി ഷാര്‍ജ മീഡിയ സിറ്റി ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.

‘ദി എമിറേറ്റ്സ് എന്റര്‍ടൈമെന്റ് എക്സ്പീരിയന്‍സ്’ എന്ന പേരിലാണ് പദ്ധതി. സിനിമയുടെ വിവിധ മേഖലകളില്‍ അഭിരുചിയുള്ള യു.എ.ഇ സ്വദേശികളെ അണിനിരത്തി പുതിയ സിനിമകള്‍ക്ക് വഴിയൊരുക്കുകയാണ് ലക്ഷ്യം. ഷാര്‍ജ മീഡിയ കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് ആല്‍ഖാസിയുടെ സാന്നിധ്യത്തില്‍ ഷാര്‍ജ മീഡിയസിറ്റി ചെയര്‍മാന്‍ ഡോ. ഖാലിദ് ഉമര്‍ അല്‍ മിദ്ഫയും, അറബ് ഫോര്‍മാറ്റ് ലാബ് ചെയര്‍പേഴ്സന്‍ ഖുലൂദ് അബു ഹോമൂസുമാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്.

അറബ് ലോകത്ത് ആദ്യമായാണ് ഇത്തരമൊരു സിനിമാ പരീക്ഷണം. ആദ്യഘട്ടത്തില്‍ പ്രാദേശിക സിനിമാപ്രവര്‍ത്തകരുടെ സൃഷ്ടികള്‍ സ്വരൂപിക്കും. അവയില്‍ മികവ് പുര്‍ത്തുന്നവര്‍ക്ക് രചന, ക്യാമറ, സംഗീതം, സംവിധാനം തുടങ്ങിയ മേഖലകളില്‍ പരിശീലനം നല്‍കും. ചൈന, സൗത്ത് കൊറിയ, നോര്‍ത്ത് ആഫ്രിക്ക എന്നിവിടങ്ങളില്‍ ഇത്തരം പരീക്ഷണം വിജയിച്ചിട്ടുണ്ടെന്ന് അറബ് ഫോര്‍മാറ്റ് അധികൃതര്‍ പറഞ്ഞു.