LiveTV

Live

UAE

ഇറാനുമായുള്ള ആണവ കരാര്‍ യൂറോപ്യൻ യൂനിയന് തിരിച്ചടിയാകും: യു.എ.ഇ

‘ഇറാന്‍ വഷയത്തില്‍ അമേരിക്ക സ്വീകരിച്ച നടപടിക്കൊപ്പം നിൽക്കാൻ വൻശക്തി രാജ്യങ്ങൾ തയാറാകണം’

ഇറാനുമായുള്ള ആണവ കരാര്‍ യൂറോപ്യൻ യൂനിയന് തിരിച്ചടിയാകും: യു.എ.ഇ

ഇറാൻ ആണവ കരാറുമായി മുന്നോട്ടു പോകാനുള്ള തീരുമാനം യൂറോപ്യൻ യൂനിയന് തിരിച്ചടിയാകുമെന്ന് യു.എ.ഇയുടെ മുന്നറിയിപ്പ്. തെഹ്റാനോടുള്ള അമേരിക്കൻ നിലപാടാണ് ശരിയെന്ന് യൂറോപ്യൻ യൂനിയന് വൈകാതെ ബോധ്യപ്പെടുമെന്നും യു.എ.ഇ വ്യക്തമാക്കി.

2015ൽ രൂപം നൽകിയ ഇറാൻ ആണവ കരാർ ഒട്ടും യാഥാർഥ്യ ബോധത്തോടെയുള്ളതായിരുന്നില്ല. ഇക്കാര്യം തിരിച്ചറിഞ്ഞാണ്
യു.എസ് പ്രസിഡൻറ് ഡെണാൾഡ് ട്രംപ് കരാറിൽ നിന്ന് പിൻവാങ്ങാൻ തീരുമാനിച്ചതെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാശ് പറഞ്ഞു.

ഇറാഖ്, സിറിയ, ലബനാൻ, യമൻ എന്നിവിടങ്ങളിൽ ഇറാൻ നടത്തുന്ന സൈനിക ഇടപെടൽ മുൻനിർത്തി ഉറച്ച നിലപാട് സ്വീകരിക്കുകയായിരുന്നു അമേരിക്ക. യൂറോപ്യൻ യൂനിയൻ അതിനൊപ്പം നിൽക്കുകയായിരുന്നു വേണ്ടതെന്നും ഗർഗാശ് പറഞ്ഞു. ബാലിസ്റ്റിക്
മിസൈൽ പദ്ധതി മാറ്റിനിർത്തിയുള്ള ആണവ കരാർ ലോകതാൽപര്യത്തിന് ഗുണം ചെയ്യില്ലന്ന യു.എസ് നിലപാടിനെയും ഗൾഫ്
രാജ്യങ്ങളിൽ ഭൂരിഭാഗവും പിന്തുണക്കുകയാണ്.

നവംബറിൽ ഇറാൻ എണ്ണക്കു മേൽ ഉപരോധം ഏർപ്പെടുത്താനുള്ള യു.എസ് തീരുമാനം വൻശക്തി രാജ്യങ്ങൾക്കിയിൽ ഭിന്നത ശക്തമാക്കിയിരിക്കെയാണ് യു.എ.ഇയുടെ പ്രസ്താവന. അമേരിക്ക സ്വീകരിച്ച നടപടിക്കൊപ്പം നിൽക്കാൻ വൻശക്തി രാജ്യങ്ങൾ തയാറാകുമെന്ന് പ്രതീക്ഷിക്കുന്നതായും യു.എ.ഇ മന്ത്രി കൂട്ടിച്ചേർത്തു.