LiveTV

Live

UAE

അനധികൃതമായി സർവീസ്​ നടത്തുന്ന ടാക്​സികൾക്കെതിരെ അബൂദബിയിൽ കർശന നടപടി വരുന്നു

അനധികൃതമായി സർവീസ്​ നടത്തുന്ന ടാക്​സികൾക്കെതിരെ അബൂദബിയിൽ കർശന നടപടി വരുന്നു

അനധികൃതമായി സർവീസ് നടത്തുന്ന ടാക്സികൾക്കെതിരെ അബൂദബിയിൽ കർശന നടപടി വരുന്നു. ഇത്തരത്തില്‍ ടാക്സി സർവീസ് നടത്തുന്നവർക്ക് 3000 ദിർഹം പിഴയും 24 ബ്ലാക്ക് പോയിന്റും ശിക്ഷ ലഭിക്കുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

അനധികൃത ടാക്സികൾ ഒാടിക്കുന്നവരെ മാത്രമല്ല ഇത്തരം സേവനം ഉപയോഗപ്പെടുത്തുന്നവരും കുടുങ്ങും. ഇൗ വർഷം മാത്രം ഇതുവരെ കള്ളടാക്സിയിൽ സഞ്ചരിച്ച 2,198 പേരെ പിടികൂടി. വ്യാപക പരിശോധനയിലൂടെ ഇതിനകം നിയമം ലംഘിച്ച ആയിരത്തിലേറെ വാഹനങ്ങളാണ് കണ്ടുകെട്ടിയത്. ജനങ്ങളുടെ സുഗമവും സുരക്ഷിതവുമായ സഞ്ചാരത്തിന് അനധികൃത ടാക്സികൾ വിഘാതം സൃഷ്ടിക്കുകയാണെന്ന് ഗതാഗത സുരക്ഷാ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ഇബ്രാഹിം സുൽത്താൻ അൽ സാബി പറഞ്ഞു. അനധികൃത ടാക്സി യാത്ര ഒട്ടും സുരക്ഷിതമല്ലെന്ന് ആളുകൾ തിരിച്ചറിയണണെന്ന് പോലിസ് നിർദേശിച്ചു. സാമ്പത്തിക ലാഭം നോക്കി ഇത്തരം ടാക്സി സേവനം ഉപയോഗിക്കുന്നത് അപകടം വരുത്തി വെക്കും. ഇൗ വർഷം ജൂൺ വരെ 2000 പേർക്കാണ് അനധികൃത ടാക്സി നടത്തിയതിന് പിഴ ചുമത്തപ്പെട്ടത്.

നേരത്തേ ദുബൈയിൽ ആർ.ടി.എ അനുമതിയോടെ ഒരേ റൂട്ടിൽ സഞ്ചരിക്കുന്നവർക്കായി ഷെയർക്നി എന്ന സംവിധാനം നിലവിലുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദുബൈയിൽ റോഡ് ഗതാഗത അതോറിറ്റി അനുമതി പിൻവലിച്ചു. വെബ്സൈറ്റ് പ്രവർത്തനവും നിർത്തിവെച്ചു. അതിനിടെ, പൊതുനിരത്തിലേക്ക് ചപ്പുചവറുകൾ വലിച്ചെറിയുന്നവർക്കുള്ള പിഴ അബുദാബിയിൽ ഇരട്ടിയാക്കി. ഇങ്ങനെ ചെയ്യുന്നവർ ഫെഡറൽ ട്രാഫിക് നിയമം അനുസരിച്ച് 1000 ദിർഹം ഫൈൻ നൽകേണ്ടി വരും.