LiveTV

Live

UAE

ഷാർജയിൽ കൂടുതൽ സർവീസ് സ്റ്റേഷനുകൾ ആരംഭിക്കാനൊരുങ്ങി ‘ഇനോക്’

അടുത്ത അഞ്ച് വർഷത്തിനകം എമിറേറ്റിൽ 25ലധികം സർവീസ് സ്റ്റേഷനുകൾ ഒരുക്കാനാണ് ഇനോകിന്റെ ലക്ഷ്യം.

 ഷാർജയിൽ കൂടുതൽ സർവീസ് സ്റ്റേഷനുകൾ ആരംഭിക്കാനൊരുങ്ങി ‘ഇനോക്’

ഷാർജയിൽ കൂടുതൽ സർവീസ് സ്റ്റേഷനുകൾ ആരംഭിക്കാനൊരുങ്ങി എമിറേറ്റ്സ് നാഷനൽ ഒായിൽ കമ്പനി ഗ്രൂപ്പ്. അടുത്ത അഞ്ച് വർഷത്തിനകം എമിറേറ്റിൽ 25ലധികം സർവീസ് സ്റ്റേഷനുകൾ ഒരുക്കാനാണ് ഇനോകിന്റെ ലക്ഷ്യം.

ആധുനിക ഉപകരണങ്ങൾ ഉൾക്കൊള്ളുന്നതും ജനങ്ങൾക്ക് ഉന്നത നിലവാരത്തിലുള്ള സേവനങ്ങൾ ലഭ്യമാക്കുന്നതുമായിരിക്കും സ്റ്റേഷനുകൾ. സഹകരണ മേഖലകൾ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ആരായുന്നതിന് ഷാർജ സാമ്പത്തിക വികസന വകുപ്പുമായി ഇനോക് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഒാഫിസർ സൈഫ് ഹുമൈദ് ആൽ ഫലാസിയും ചർച്ച നടത്തി.

സഹകരണവും പരസ്പര ഏകോപനവും ശക്തിപ്പെടുത്തുകയും എമിറേറ്റിെൻറ സുസ്ഥിര സാമ്പത്തിക വികസനത്തിന് മുതൽക്കൂട്ടാവുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്
വികസന പദ്ധതി. ഷാർജയിൽ വികസന സാഹചര്യം ഒരുക്കാനും നാമ്പത്തിക വിഷയങ്ങളിൽ താൽപര്യം സൃഷ്ടിക്കാനും ഇനോക്
ഉൾപ്പെടെയുള്ള കമ്പനികളുടെ സഹകരണം ഗുണം ചെയ്യുമെന്നാണ്
അധികൃതരുടെ വിലയിരുത്തൽ.

മുൻ വർഷങ്ങളിൽ സ്റ്റേഷനുകൾ പൂട്ടിയതു മൂലം ജനങ്ങൾ ഏറെ പ്രയാസം നേരിട്ടിരുന്നു. അതുമൂലം രൂപപ്പെട്ട പ്രത്യാഘാതങ്ങൾ പൂർണമായി ഇല്ലാതാക്കുമെന്നും ഇനോക് ഗ്രൂപ്പ് നേതൃത്വം അറിയിച്ചു.