LiveTV

Live

UAE

വഴിപോക്കര്‍ക്ക് നോട്ടുകെട്ടുകള്‍ വിതരണം ചെയ്ത യുവാക്കളെ അന്വേഷിച്ച് ദുബെെ പോലിസ്

ദുബൈ നഗരത്തില്‍ കണ്ണില്‍ കണ്ടവര്‍ക്കെല്ലാം വന്‍തുകയുടെ നോട്ടുകള്‍ വിതരണം ചെയ്യുന്ന രണ്ട് യുവാക്കളുടെ വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു

വഴിപോക്കര്‍ക്ക് നോട്ടുകെട്ടുകള്‍ വിതരണം ചെയ്ത യുവാക്കളെ അന്വേഷിച്ച് ദുബെെ പോലിസ്

ദുബൈ നഗരത്തില്‍ വഴിപോക്കര്‍ക്ക് പണം വിതരണം ചെയ്ത യുവാക്കളെ പൊലീസ് തിരയുന്നു. ഇവരെ തിരിച്ചറിയാനായി പൊലീസ് വീഡിയോ സൂക്ഷമമായി പരിശോധിക്കുകയാണെന്ന് യു.എ.ഇ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ എന്തിനാണ് പണം വിതരണം ചെയ്തത് എന്നതും വ്യക്തമായിട്ടില്ല.

ദുബൈ നഗരത്തില്‍ കണ്ണില്‍ കണ്ടവര്‍ക്കെല്ലാം വന്‍തുകയുടെ നോട്ടുകള്‍ വിതരണം ചെയ്യുന്ന രണ്ട് യുവാക്കളുടെ വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. അറബികളുടെ പരമ്പരാഗത വേഷമണിഞ്ഞിരുന്ന ഈ യുവാക്കള്‍ ആരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല.

ഇവര്‍ മറ്റേതോ ഏഷ്യര്‍ രാജ്യത്തെ പൗരന്‍മാരാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, യു.എ.ഇയിലെ ഒരു പ്രമുഖ വ്യവസായിയുടെ വക എന്ന് പറഞ്ഞാണ് ഈ യുവാക്കള്‍ പണം വിതരണം ചെയ്തിരുന്നത്. ജുമൈറ ബീച്ച് റെസിഡന്‍സി മേഖലയില്‍ നിന്നാണ് ഈ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍, യുവാക്കളുടെ ഉദ്ദേശ്യം എന്തായിരുന്നു എന്ന് ഇനിയും വ്യക്തമല്ല.