LiveTV

Live

UAE

പ്രളയദുരിതാശ്വാസം അർഹരായ ആളുകളിൽ എത്തുന്നതിൽ കാലതാമസം; പ്രവാസലോകത്ത്​ പ്രതിഷേധം

പ്രളയദുരിതാശ്വാസം അർഹരായ ആളുകളിൽ എത്തുന്നതിൽ കാലതാമസം; പ്രവാസലോകത്ത്​  പ്രതിഷേധം

പ്രളയദുരിതാശ്വാസം അർഹരായ ആളുകളിൽ എത്തുന്നതിൽ കാലതാമസം വരുന്നതിൽ പ്രവാസലോകത്ത് ശക്തമായ പ്രതിഷേധം. സന്നദ്ധ സംഘടനകളും മറ്റും മുൻകൈയെടുത്ത് സമാഹരിച്ച ഉൽപന്നങ്ങൾ പോലും ദുരിതബാധിതരിൽ എത്തിക്കാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നതായാണ് പ്രവാസി സംഘടനകളുടെ കുറ്റപ്പെടുത്തൽ.

എണ്ണമറ്റ സന്നദ്ധ സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളും മുൻ
കൈയെടുത്ത് വൻതോതിൽ ഉൽപന്നങ്ങളാണ് സമാഹരിച്ചത്. ഇതിൽ നല്ലൊരു പങ്ക് നാട്ടിലെത്തിയെങ്കിലും അതു വിട്ടുനൽകുന്നതിൽ സർക്കാർ അലംഭാവം പുലർത്തുകയായിരുന്നു. സർക്കാർ സംവിധാനത്തിലൂടെ വിതരണം നടത്തുന്നതിെൻറ ഭാഗമാണിതെന്നായിരുന്നു വിശദീകരണം. എന്നാൽ ഏറ്റെടുത്ത ഉൽപന്നങ്ങൾ പേലും ദുരിതബാധിതർക്ക്
എത്തിക്കാൻ സർക്കാർ താൽപര്യമെടുത്തില്ലെന്ന് യു.എ.ഇ കെ.എം.സി.സി ജനറൽ സെക്രട്ടറി ഇബ്രാഹിം എളേറ്റിൽ കുറ്റപ്പെടുത്തി.

പ്രളയദുരിതാശ്വാസം അർഹരായ ആളുകളിൽ എത്തുന്നതിൽ കാലതാമസം വരുന്ന പശ്ചാത്തലത്തിൽ യു.എ.ഇ കെ.എം.സി.സി സ്വരൂപിച്ച് നാട്ടിലേക്കയക്കുന്ന ദുരിതാശ്വാസ സാമഗ്രികൾ നികുതിയടച്ച് ഏറ്റെടുത്ത് ദുരിതബാധിത മേഖലകളിൽ വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ഇതിന്റെ ഭാഗമായി കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ ഉൾപ്പെടെ 35 ടൺ സാമഗ്രികൾ അയച്ചു.

പ്രളയ കെടുതിയിൽ അകപ്പെട്ട ആയിരങ്ങൾക്ക് തുണയാകുമാറ്
പ്രവാസ ലോകത്തു നിന്നും അയച്ച എല്ലാ ഉൽപന്നങ്ങളും അടിയന്തരമായി വിതരണം ചെയ്യാൻ സംവിധാനം ഉണ്ടാക്കണമെന്നും പ്രവാസി കൂട്ടായ്
മകൾ സർക്കാറിനോട് ആവശ്യപ്പെട്ടു.