LiveTV

Live

UAE

പൊതുമാപ്പ് 38 നാളുകൾ പിന്നിട്ടു: അപേക്ഷകരുടെ എണ്ണത്തില്‍ വന്‍വര്‍ധന

ദുബൈ അവീർ ഉൾപ്പെടെ എല്ലാ പൊതുമാപ്പ് കേന്ദ്രങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്

പൊതുമാപ്പ് 38 നാളുകൾ പിന്നിട്ടു: അപേക്ഷകരുടെ എണ്ണത്തില്‍ വന്‍വര്‍ധന

യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പ് 38 നാളുകൾ പിന്നിടുമ്പോൾ അപേക്ഷകരുടെ എണ്ണത്തിൽ വൻവർധന. ദുബൈ അവീർ ഉൾപ്പെടെ എല്ലാ പൊതുമാപ്പ് കേന്ദ്രങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.

രേഖകൾ ശരിപ്പെടുത്താനും നാട്ടിലേക്ക് മടങ്ങാനുമായി വിവിധ കേന്ദ്രങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്. ദുബൈയിലെ ആമിർ സെന്ററുകളിൽ മാത്രം എത്തിയത് 32,800 നിയമലംഘകരാണ്. ഇവരിൽ 165 പേർ യുദ്ധം തകർത്ത രാജ്യങ്ങളിൽ നിന്നുള്ളവരാണ്. കുറ്റമറ്റ സംവിധാനങ്ങളിലൂടെ ഏറ്റവും എളുപ്പത്തിൽ നടപടികൾ പൂർത്തീകരിക്കാനാണ് എമിഗ്രേഷൻ അധികൃതരുടെ നിർദേശം.

ആഗസ്റ്റ് ഒന്നിന് ആരംഭിച്ച പൊതുമാപ്പ് നടപടികൾ അടുത്ത മാസം 31 വരെയാണ്. അനധികൃതമായി രാജ്യത്തു തങ്ങിയ എണ്ണായിരത്തോളം പേരുടെ താമസം നിയമവിധേയമാക്കാൻ ദുബൈ ആമിർ സെന്ററുകൾ മുഖേന സാധിച്ചു. 2344 പേർ വിസ റദ്ദാക്കാൻ അപേക്ഷ നൽകി. അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.

രാവിലെ 8 മണിക്ക് മുൻപ് തന്നെ നൂറുകണക്കിന് അപേക്ഷകരാണ് ദിവസേന ഇവിടെ എത്തുന്നത്. ആർ.ടി.എ ഇവിടേക്ക്ബസ്സൗകര്യവും ഏപ്പെടുത്തിയിട്ടുണ്ട്.

അടുത്ത മാസം തിരക്ക് ഗണ്യമായി കൂടുമെന്നാണ് വിവിധ കോൺസുലേറ്റുകൾ വിലയിരുത്തുന്നത്. പൊതുമാപ്പ് തീർന്നാലുടൻ വ്യാപക പരിശോധനയിലൂടെ നിയമലംഘകരെ കണ്ടെത്തി ശിക്ഷിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.