LiveTV

Live

UAE

ഏ​ഷ്യ​ക​പ്പ്​ ​ക്രി​ക്ക​റ്റ്​ ടൂർണമെൻറിൽ യു.എ.ഇ പുറന്തള്ളപ്പെട്ടതിൽ ആരാധകർക്ക്​ നിരാശ

ഏ​ഷ്യ​ക​പ്പ്​ ​ക്രി​ക്ക​റ്റ്​ ടൂർണമെൻറിൽ യു.എ.ഇ പുറന്തള്ളപ്പെട്ടതിൽ ആരാധകർക്ക്​ നിരാശ

ഏ​ഷ്യ​ക​പ്പ്​ ​ക്രി​ക്ക​റ്റ്​ ടൂ​ർ​ണ​മെ​ൻ​റി​ൽ യു.എ.ഇ പുറന്തള്ളപ്പെട്ടതിൽ ആരാധകർക്ക്​ നിരാശ. വ്യാ​ഴാ​ഴ്​​ച മ​ലേ​ഷ്യ​യി​ൽ ന​ട​ന്ന യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ ഹോങ്കോ​ങ്ങി​നോ​ട്​ ര​ണ്ട്​ വി​ക്ക​റ്റി​ന്​ തോ​റ്റ​താ​ണ്​ ആ​തി​ഥേ​യ രാ​ജ്യ​ത്തി​ന്​ ടൂ​ർ​ണ​മെ​ൻ​റി​ലേ​ക്കു​ള്ള വ​ഴി മു​ട​ക്കി​യ​ത്.

സെ​പ്​​റ്റം​ബ​ർ 15 മുതലാണ്​ ഏഷ്യകപ്പിന്​ തുടക്കം. യു.എ.ഇക്കും ടൂർണമെൻറിൽ ഇടം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. ​ൽ ഇ​ന്ത്യ, പാ​കി​സ്​​താ​ൻ, ബം​ഗ്ലാ​ദേ​ശ്, ശ്രീ​ല​ങ്ക, അ​ഫ്​​ഗാ​നി​സ്​​താ​ൻ രാ​ജ്യ​ങ്ങ​ൾ​ക്കൊ​പ്പം ഹോങ്കോ​ങ്ങ്​ ആയിരിക്കും ടൂർണമെൻറിൽ മാ​റ്റു​ര​ക്കുക. സ്വദേശികൾ മാത്രമല്ല, ഇന്ത്യൻ പ്രവാസികളും യു.എ.ഇക്ക്​ അവസരം നഷ്​ടപ്പെട്ടതിൽ നിരാശയിലാണ്​.

വ്യാഴാഴ്​ച കളിയിൽ ടോ​സ്​ നേ​ടി​യ ഹോ​േ​ങ്കാ​ങ്​ യു.​എ.​ഇ​യെ ബാ​റ്റി​ങ്ങി​ന്​ അ​യ​ക്കു​ക​യാ​യി​രു​ന്നു. 24 ഒാ​വ​റി​ൽ ഒ​മ്പ​ത്​ വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ യു.​എ.​ഇ 176 റ​ൺ​സെ​ടു​ത്തു. യു.​എ.​ഇ​യു​ടെ ബാ​റ്റി​ങ്ങി​​നി​ടെ മ​ഴ പെ​യ്​​ത്​ ദീ​ർ​ഘ നേ​രം ക​ളി മു​ട​ങ്ങി​യ​തി​നാ​ൽ താ​യ്​​ല​ൻ​റി​െ​ൻ​റ ടാ​ർ​ഗ​റ്റ്​ ഡ​ക്​​വ​ർ​ത്​^​ലെ​വി​സ്​ രീ​തി അ​നു​സ​രി​ച്ച്​ 179 റ​ൺ​സാ​യി പു​തു​ക്കി നി​ശ്ച​യി​ച്ചു.79 റ​ൺ​സ്​ നേ​ടി​യ ഒാ​പ​ണ​ർ അ​ഷ്​​ഫാ​ഖ്​ അ​ഹ്​​മ​ദ്​ ആ​ണ്​ യു.​എ.​ഇ​യു​ടെ ടോ​പ്​ സ്​​കോ​റ​ർ. എ​ന്നാ​ൽ, മ​റ്റു​ള്ള​വ​ർ​ക്ക്​ വ​ലി​യ റ​ൺ​സ്​ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഹോ​േ​ങ്കാ​ങ്ങി​െ​ൻ​റ അ​യ്​​സാ​സ്​ ഖാ​നാ​ണ്​ യു.​എ.​ഇ ബാ​റ്റ്​​സ്​​മാ​ൻ​മാ​രു​ടെ മു​ന​​യൊ​ടി​ച്ച​ത്. 28 ബാ​ളി​ൽ​നി​ന്നാ​യി അ​ഞ്ച്​ വി​ക്ക​റ്റാ​ണ്​ ഖാ​ൻ എ​ടു​ത്ത​ത്. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഹോങ്കോ​ങ്ങി​െ​ൻ​റ ഒാ​പ​ണ​ർ​മാ​ർ നി​സ്​​കാ​ത്​ ഖാ​നും അ​ൻ​ഷു​മാ​ൻ റാ​ത്തു​മാ​യി​രു​ന്നു. അ​ഞ്ച്​ ഒാ​വ​ർ പ​വ​ർ പ്ലേ​യി​ൽ ഒ​രൊ​റ്റ വി​ക്ക​റ്റും ന​ഷ്​​ട​പ്പെ​ടു​ത്താ​തെ ഇ​വ​രു​ടെ കൂ​ട്ടു​കെ​ട്ട്​ 53 റ​ൺ​സ്​ നേ​ടി. മൂ​ന്ന്​ ബാ​ളു​ക​ൾ ശേ​ഷി​ക്കെ എ​ട്ട്​ വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ ഹോങ്കോ​ങ്​ ല​ക്ഷ്യം കാ​ണു​ക​യാ​യി​രു​ന്നു