LiveTV

Live

UAE

സര്‍ക്കാര്‍ മേഖലയില്‍ 5 ദിവസം പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

ഒൻപത് ദിവസം തുടര്‍ച്ചയായ മുടക്കം ലഭിക്കും

സര്‍ക്കാര്‍ മേഖലയില്‍ 5 ദിവസം പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

പെരുന്നാള്‍ പ്രമാണിച്ച് യു എ ഇ, സര്‍ക്കാര്‍ മേഖലയില്‍ അഞ്ച് ദിവസത്തെ അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ദിനങ്ങള്‍ ഉള്‍പ്പെടെ തുടര്‍ച്ചയായി ഒന്പത് ദിവസം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുടക്കമായിരിക്കും.

ആഗസ്റ്റ് 19 ‍‍ഞായറാഴ്ച് മുതൽ 23ന് വ്യാഴം വരെയാണ് യു എ ഇയിലെ മന്ത്രാലയങ്ങള്‍ക്കും ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചത്. വാരാന്ത്യ അവധിദിനങ്ങളായ വെള്ളിയും, ശനിയും പിന്നിട്ട് ആഗസ്റ്റ് 26നാണ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം പുനരാംഭിക്കുക. അവധി തുടങ്ങുന്നതിന് തൊട്ടുമുൻപുള്ള രണ്ടുദിവസവും വാരാന്ത്യ അവധിയായതിനാല്‍ തുടര്‍ച്ചയായി ഒന്പത് ദിവസം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധിയുണ്ടാകും. അബൂദബി, ഷാർജ എമിറേറ്റുകളിലെ സർക്കാർ ജീനവക്കാർക്കും സമാനമായ അവധിയാണ് ലഭിക്കുക. എന്നാൽ, റാസൽഖൈമയിലെ സർക്കാർ ജീനവക്കാർക്ക് ആഗസ്റ്റ് 20 മുതൽ ആഗസ്റ്റ് 23 വരെയാണ് അവധി. രണ്ട് വാരാദ്യ അവധിയടക്കം തുടർച്ചയായ ആറ് ദിവസമാണ് ഇവർക്ക് ഒഴിവ് ലഭിക്കുക. സ്വകാര്യ മേഖലയിലെ അവധി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.