LiveTV

Live

UAE

അവധിക്കാലം ആരംഭിച്ചതോടെ കേരളത്തിലേക്കുള്ള വിമാന യാത്രാനിരക്കിൽ വൻ വർധന 

വിദ്യാഭ്യാസ സ്​ഥാപനങ്ങൾ അടച്ചതോടെ നാട്ടിലേക്ക്​ പുറപ്പെടാനിരുന്ന പ്രവാസി കുടുംബങ്ങളെയാണ്​ നിരക്കുവർധന കാര്യമായി ബാധിച്ചത്​.

അവധിക്കാലം ആരംഭിച്ചതോടെ കേരളത്തിലേക്കുള്ള വിമാന യാത്രാനിരക്കിൽ വൻ വർധന 

അവധിക്കാലം ആരംഭിച്ചതോടെ കേരളത്തിലേക്കുള്ള വിമാന യാത്രാനിരക്കിൽ വൻ വർധന. വിദ്യാഭ്യാസ സ്​ഥാപനങ്ങൾ അടച്ചതോടെ നാട്ടിലേക്ക്​ പുറപ്പെടാനിരുന്ന പ്രവാസി കുടുംബങ്ങളെയാണ്​ നിരക്കുവർധന കാര്യമായി ബാധിച്ചത്​. പതിവുപോലെ അവധിക്കാല തിരക്ക് മുൻകൂട്ടി കണ്ട് വിമാനക്കമ്പനികളെല്ലാം കേരള സെക്ടറുകളിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ ഗണ്യമായി വർധിപ്പിച്ചിരിക്കുകയാണ്​.

സാധാരണ ടിക്കറ്റിന്​ രണ്ടും മൂന്നും ഇരട്ടി തുക നൽകേണ്ട സ്​ഥിതിയാണിപ്പോൾ. നേരത്തെ ടിക്കറ്റ്​ ബുക്ക്​ ചെയ്​തവർക്ക്​ വലിയ ബുദ്ധിമുട്ടില്ലാതെ യാത്ര സാധ്യമാകും. ​പെട്ടെന്ന്​ യാത്രക്ക്​ ഒരുങ്ങിയവർ ശരിക്കും വലിയ വില കൊടു​ക്കേണ്ട സ്​ഥിതിയിലാണ്​. പെട്ടെന്ന് യാത്ര ചെയ്യേണ്ടിവരുന്നവരും കമ്പനികളിൽ നിന്ന്​ യാത്രാ ആനുകൂല്യങ്ങൾ ലഭിക്കാത്തവരുമാണ്​ വെട്ടിലായത്​. ഉയർന്ന ടിക്കറ്റ്​ നിരക്കു കാരണം പലർക്കും യാത്ര മാറ്റിവെക്കേണ്ട സ്​ഥിതിയിലാണ്​.

അതേ സമയം വിദ്യാലയങ്ങൾ അടച്ചതോടെ എല്ലാ വിമാനത്താവളങ്ങളിലും തിരക്ക്​ മൂർധന്യത്തിലാണ്​. നൂറുകണക്കിന് കുടുംബങ്ങളാണ് നിത്യേന നാട്ടിലേക്ക് പോകുന്നത്. തിരക്ക്​ മുൻനിർത്തി പരമാവധി നേരത്തെ എയർ​േപാർട്ടുകളിലെത്തി നടപടിക്രമങ്ങൾ പൂർത്തീകരിക്കണമെന്ന്​ അധികൃതർ നിർദേശിച്ചു.

രൂപക്ക്​ മികച്ച വിനിമയ മൂല്യം ലഭിക്കുന്നതും സ്വർണവില കുറഞ്ഞതും നാട്ടിലേക്ക്​ പോകുന്ന പ്രവാസി കുടുംബങ്ങൾക്ക്​ ഗുണകരമായി മാറിയിട്ടുണ്ട്​.