LiveTV

Live

UAE

യു.എ.ഇയില്‍ അപ്രതീക്ഷിത മഴ

മിർദിഫ്​, റാഷിദിയ, ഇൻറർനാഷനൽ സിറ്റി എന്നിവിടങ്ങളിൽ ശക്​തമായ മഴ ലഭിച്ചപ്പോൾ ദേരയിലും ഖിസൈസിലും ചെറുപെയ്​ത്താണുണ്ടായത്​

യു.എ.ഇയില്‍ അപ്രതീക്ഷിത മഴ

കൊടുംവേനലിനെ മറികടന്ന് യു.എ.ഇയുടെ ചില ഭാഗങ്ങളില്‍ അപ്രതീക്ഷിത മഴ. ദുബൈ, ഷാര്‍ജ, അല്‍ഐന്‍, ഫുജൈറ നഗരങ്ങളുടെ ചില ഭാഗങ്ങളെ വെള്ളിയാഴ്ച സാമാന്യം നന്നായി തന്നെ മഴ കുളിര്‍പ്പിച്ചു.

മിര്‍ദിഫ്, റാഷിദിയ, ഇന്റര്‍നാഷനല്‍ സിറ്റി എന്നിവിടങ്ങളില്‍ ശക്തമായ മഴ ലഭിച്ചപ്പോള്‍ ദേരയിലും ഖിസൈസിലും ചെറുപെയ്ത്താണുണ്ടായത്. ഇന്റര്‍നാഷനല്‍ സിറ്റിയില്‍ കനത്ത കാറ്റിന്റെ അകമ്പടിയുമുണ്ടായി. സ്‌പോര്‍ട്‌സ് സിറ്റി ഉള്‍പ്പെടെ പല ഭാഗങ്ങളിലും ശക്തമായ പൊടിക്കാറ്റാണുണ്ടായിരുന്നത്. കനത്ത കാറ്റും മഴമൂലം ദൂരക്കാഴ്ച കുറയുകയും ചെയ്തതോടെ വാഹനയാത്രികര്‍ ജാഗ്രത പാലിക്കണമെന്ന് റോഡ് ഗതാഗത അതോറിറ്റി മുന്നറിയിപ്പ് നല്‍കി. അല്‍ഐന്‍ നഗരത്തിലും ഹീലിയിലും മഴ പെയ്തതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

പൊരി വെയില്‍ കാരണം പുറത്തിറങ്ങി കളിക്കാന്‍ കഴിയാതെ വീട്ടിനുള്ളില്‍ വിങ്ങിയിരുന്ന കുഞ്ഞുങ്ങളെല്ലാം മഴയില്‍ കളിക്കാനായി ഇറങ്ങിയതോടെ അവധിക്കാലം ആഘോഷവുമായി. എന്നാല്‍ ദുബൈയുടെ ഒരു ഭാഗത്ത് കാറ്റും മഴയും തിമിര്‍ക്കുേമ്പാള്‍ മറ്റു പല ഭാഗങ്ങളിലും ഇതിന്റെറ സൂചന പോലുമില്ലാത്തത്ര വെയില്‍ ചൂട് തുടരുകയായിരുന്നു.