LiveTV

Live

UAE

ദുബൈയില്‍ വിദ്യാർഥികൾക്കായി​ സിറ്റി ഓഫ്​ ഗോൾഡ്​ സ്​കോളർഷിപ്പ്​

ദുബൈ ടൂറിസം വകുപ്പിനു കീഴിലെ ദുബൈ കോളജ് ഓഫ് ടൂറിസം, ദുബൈ ഗോൾഡ് ആൻറ് ജ്വല്ലറി ഗ്രൂപ്പുമായി സഹകരിച്ച് സ്കോളർഷിപ്പ് നൽകുന്നു.

ദുബൈയില്‍ വിദ്യാർഥികൾക്കായി​ സിറ്റി ഓഫ്​ ഗോൾഡ്​ സ്​കോളർഷിപ്പ്​

ദുബൈ ടൂറിസം വകുപ്പിനു കീഴിലെ ദുബൈ കോളജ് ഓഫ് ടൂറിസം, ദുബൈ ഗോൾഡ് ആൻറ് ജ്വല്ലറി ഗ്രൂപ്പുമായി സഹകരിച്ച് സ്കോളർഷിപ്പ് നൽകുന്നു. സെപ്റ്റംബറിൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് ഓഫ് റീടെയിൽ കോഴ്സിന് അപേക്ഷിക്കുന്ന 20 വിദ്യാർഥികൾക്കാണ് സിറ്റി ഒഫ് ഗോൾഡ് സ്കോളർഷിപ്പ് ലഭിക്കുക. സ്വദേശി വിദ്യാർഥികൾക്കും ഇന്ത്യക്കാരുൾപ്പെടെയുള്ള പ്രവാസികൾക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം.

പ്രതിഭാധനരായ സ്വദേശി വിദ്യാർഥികളെ ആകർഷിക്കാനും മികച്ച അവസരങ്ങൾ ഒരുക്കാനും ലക്ഷ്യമിട്ടാണ് സ്കോളർഷിപ്പ് ഫണ്ട് ഏർപ്പെടുത്തിയത്. സ്കോളർഷിപ്പിന് തെരഞ്ഞെടുക്കപ്പെടുന്നവരുടെ മുഴുവൻ ഫീസും ഫണ്ടിൽ നിന്ന് നൽകും. പഠനം പൂർത്തിയായവർക്ക് ഡി.ജി.ജെ.ജി ശൃംഖലയിലെ സ്ഥാപനങ്ങളിൽ പരിശീലനം നൽകും. ഇംഗ്ലീഷ് പരിജ്ഞാനവും മറ്റും പരിശോധിക്കുന്ന എഴുത്തു പരീക്ഷയും ഇൻറർവ്യൂവും നടത്തിയാണ് സ്കോളർഷിപ്പിന് അർഹരെ പ്രഖ്യാപിക്കുക.

കുട്ടികളുടെ മികവ് വളർത്തിയെടുക്കാനും പ്രായോഗിക പരിശീലനം നൽകാനും ദുബൈ ടൂറിസം പ്രതിജ്ഞാബദ്ധമാണെന്ന് ജനറൽ മാനേജർ ഈസാ ബിൻ ഹദർ വ്യക്തമാക്കി. ദുബൈയെ ഒന്നാം നിര വിനോദ സഞ്ചാര വിപണന കേന്ദ്രമാക്കിത്തീർക്കുവാൻ പൊതുസ്വകാര്യമേഖല നടത്തുന്ന കൂട്ടായ മുന്നേറ്റത്തിന്റെ സുപ്രധാന പദ്ധതികളിലൊന്നാണ് സിറ്റി ഒഫ് ഗോൾഡ് സ്കോളർഷിപ്പെന്ന് ദുബൈ ടൂറിസം പാർട്ണർഷിപ്പ് സി.ഇ.ഒ ലൈല സുഹൈൽ പറഞ്ഞു.