LiveTV

Live

UAE

പെട്രോളിയം ഉത്പാദന രംഗത്ത് പുതിയ പദ്ധതികളുമായി ഷാർജ 

ആറുലക്ഷം ഏക്കർ പ്രദേശത്ത് നടത്തിയ പര്യവേക്ഷണത്തിലാണ് സജ മേഖലയിലെ വാതക നിക്ഷേപം കണ്ടെത്തിയത്. 16,656 അടിയാണ് ഇതിനായി കുഴിച്ചത്.

പെട്രോളിയം ഉത്പാദന രംഗത്ത് പുതിയ പദ്ധതികളുമായി  ഷാർജ 

പെട്രോളിയം ഉത്പാദന രംഗത്ത് പുതിയ സാധ്യതകൾ കണ്ടെത്താൻ ഷാർജ പദ്ധതി ആവിഷ്കരിച്ചു. എണ്ണ, ഗ്യാസ് പര്യവേക്ഷണത്തിനായി മൂന്ന് ഇടങ്ങളാണ് ഷാർജ തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിൽ 1978ൽ പ്രകൃതി വാതകം കണ്ടെത്തുകയും പിന്നീട് വ്യവസായികമായി വളരുകയും ചെയ്ത് സജ മേഖലയാണ് പ്രഥമ സ്ഥാനത്തുള്ളത്.

ആറുലക്ഷം ഏക്കർ പ്രദേശത്ത് നടത്തിയ പര്യവേക്ഷണത്തിലാണ് സജ മേഖലയിലെ വാതക നിക്ഷേപം കണ്ടെത്തിയത്. 16,656 അടിയാണ് ഇതിനായി കുഴിച്ചത്. ഹൈേഡ്രാകാർബണുകളുടെ സാന്നിധ്യം ഈ മേഖലയിൽ വലിയ തോതിലുള്ളത് കണക്കിലെടുത്തതാണ് പുതിയ പര്യവേക്ഷണത്തിന് മേഖല ഒരുങ്ങുന്നത്. രണ്ടാം സ്ഥാനത്ത് അൽ മദാം മേഖലയാണ്. 1982ൽ എണ്ണ കണ്ടെത്തുകയും 84ൽ ഉത്പാദനം ആരംഭിക്കുകയും ചെയ്ത ദുബൈയുടെ അധീനതയിലുള്ള മാർഗം എണ്ണപാടത്തിന്റെ സമീപത്ത് സ്ഥിതി ചെയ്യുന്ന പ്രദേശം എന്ന നിലയിലും പെേട്രാളിയം രൂപപ്പെടാനുള്ള ഭൂമിശാസ്ത്ര പരമായ പ്രത്യേകതയുമാണ് ഈ മേഖല തെരഞ്ഞെടുക്കാൻ കാരണമായി അധികൃതർ ചൂണ്ടികാട്ടുന്നത്.

ആഴത്തിൽ ഹൈേഡ്രാകാർബണുകൾ നിക്ഷേപിക്കപ്പെട്ട ശിലകൾ, പെട്രോളിയം രൂപപ്പെടലിനു സഹായിക്കുന്ന താപനില, ഇതിനെ സംഭരിക്കാൻ കഴിവുള്ള അകം പൊള്ളയായ ശില, എണ്ണയെ ഭൂമിയുടെ ഉപരിതലത്തിലേക്ക് കടത്തിവിടാതെ തടഞ്ഞ് നിർത്തുന്ന അടപ്പ് ശില തുടങ്ങിയവ തെരഞ്ഞെടുത്ത മേഖലകളുടെ പ്രത്യേകതകളാണ്. മൂന്നാമത്തേത് കിഴക്കൻ മലയോര മേഖലയാണ്. എന്നാൽ കൽബ, ഖോർഫക്കാൻ തുടങ്ങിയ തീരമേഖലകളിൽ തത്കാലം പര്യവേഷണം വേണ്ടായെന്ന നിലപാടിലാണ് ഷാർജ. ഷാർജ നാഷ്ണൽ ഓയൽ കമ്പനി എസ്.എൻ.ഒ.സി ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന പുതിയ കുതിപ്പുകൾക്ക് ഉൗർജ്ജം പകരുന്നത് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമിയാണ്.