LiveTV

Live

UAE

അബൂദബിയിൽ ഇനി സൗജന്യ പാർക്കിങ്​ ഇല്ല; എല്ലായിടങ്ങളിലും ഫീ നൽകണം

ആഗസ്​റ്റ്​ 18 മുതൽ അബൂദബി നഗരത്തിലെ പാർക്കിങ്​ സ്​ഥലങ്ങളെല്ലാം പണം നൽകി ഉപയോഗിക്കേണ്ടവയായി മാറുമെന്ന്​ അബൂദബി ഗതാഗത വകുപ്പ്​ വ്യക്​തമാക്കി.

അബൂദബിയിൽ ഇനി സൗജന്യ പാർക്കിങ്​ ഇല്ല; എല്ലായിടങ്ങളിലും ഫീ നൽകണം

തലസ്​ഥാന നഗരിയിലെ സൗജന്യ പാർക്കിങ്​ സൗകര്യങ്ങൾ നിർത്തലാക്കുന്നു. ആഗസ്​റ്റ്​ 18 മുതൽ അബൂദബി നഗരത്തിലെ പാർക്കിങ്​ സ്​ഥലങ്ങളെല്ലാം പണം നൽകി ഉപയോഗിക്കേണ്ടവയായി മാറുമെന്ന്​ അബൂദബി ഗതാഗത വകുപ്പ്​ വ്യക്​തമാക്കി.

സുഗമമായ ഗതാഗതം സാധ്യമാക്കുന്നതിനും അനാശ്യാസകരമായ പാർക്കിങ്​ രീതികൾ ഒഴിവാക്കുന്നതിനും ലക്ഷ്യമിട്ടാണ്​ ഈ നടപടിയെന്നും വാഹന ഉടമകൾ വീടുകൾക്ക്​ മുന്നിൽ പാർക്ക്​ ചെയ്യുന്നതിന്​ റെസിഡൻഷ്യൽ പാർക്കിങ്​ പെർമിറ്റുകൾ സ്വന്തമാക്കണമെന്നും അധികൃതർ നിർദേശിച്ചു.

2009 മുതലാണ്​ അബൂദബിയിൽ പാർക്കിങ്​ മേഖലകൾ ഏർപ്പെടുത്തിയത്​. തിരക്കേറിയ പ്രദേശങ്ങളിലായാണ്​ ​ക്രമേണ പെയ്​ഡ്​ പാർക്കിങ്​ പ്രാബല്യത്തിൽ വന്നത്​. സ്​റ്റാൻഡേർഡ്​, പ്രീമിയം എന്നിങ്ങനെ മണിക്കൂറിൽ രണ്ട്​, മൂന്ന്​ ദിർഹം വീതമാണ് നല്‍കേണ്ടത്.​ ഇതുവരെ പണം നൽ​കേണ്ടതില്ലാതിരുന്ന മുറൂർ, ബതീൻ തുടങ്ങിയ മേഖലകളും പെയ്​ഡ്​ പാർക്കിങ്​ ഇടങ്ങളായി മാറും. ഇവിടങ്ങളിലെ താമസക്കാർ പെർമിറ്റ്​ നേടാത്ത പക്ഷം മണിക്കൂറിന്​ പണം നൽകി പാർക്ക്​ ചെയ്യേണ്ടി വരും.

പ്രവാസികൾക്ക്​ പരമാവധി രണ്ട്​ പാർക്കിങ്​ പെർമിറ്റുകളാണ്​ ലഭിക്കുക. ആദ്യ പെർമിറ്റിന്​ 800 ദിർഹവും രണ്ടാമത്തേതിന്​ 1200 ദിർഹവും ഫീസ്​ നൽകണം. സ്വദേശികൾ താമസിക്കുന്ന വില്ലക്ക്​ സമീപം സൗജന്യമായി പാർക്ക്​ ചെയ്യാം. അപാർട്​മെൻറുകളിൽ താമസിക്കുന്ന സ്വദേശികൾക്ക്​ നാല്​ പെർമിറ്റുകൾ സൗജന്യമായി ലഭിക്കും.