LiveTV

Live

UAE

മാന്ദ്യം മറികടന്ന് ജ്വല്ലറികളും പണമിടപാട്​ സ്ഥാപനങ്ങളും

ചരിത്രത്തിൽ ഏക്കാലത്തെയും കുറഞ്ഞ നിലയിലേക്ക്​ രൂപയുടെ മൂല്യം കൂപ്പുകുത്തിയതോടെ പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിൽ വൻ വർധനയാണുള്ളത്​.

മാന്ദ്യം  മറികടന്ന് ജ്വല്ലറികളും പണമിടപാട്​  സ്ഥാപനങ്ങളും

അവധിക്കാലവും നിരക്കിളവും മുൻനിർത്തി ജ്വല്ലറികളിലും പണിമിടപാടു സ്ഥാപനങ്ങളിലും തിരക്ക് വര്‍ധിച്ചു. പിന്നിട്ട ചില മാസങ്ങളിലെ മാന്ദ്യം മറികടക്കാൻ കഴിഞ്ഞതിന്റെ കൂടി സംതൃപ്തിയിലാണ് ജ്വല്ലറികളും, പണമിടപാട് സ്ഥാപനങ്ങളും.

ചരിത്രത്തിൽ ഏക്കാലത്തെയും കുറഞ്ഞ നിലയിലേക്ക് രൂപയുടെ മൂല്യം കൂപ്പുകുത്തിയതോടെ പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിൽ വൻ വർധനയാണുള്ളത്. രൂപയുടെയും സ്വർണത്തിന്റെയും വിലയിടിയൽ പ്രവണത തുടരുമെന്ന വിലയിരുത്തലും വിപണിക്ക്
ആവേശം നൽകുന്നു. മൂന്നു ദിവസങ്ങളിലായി ഗൾഫ് രാജ്യങ്ങളിലെ മണി എക്സ്ചേഞ്ചുകളിലും സ്വർണാഭരണ ശാലകളിലും വൻ തിരക്കാണ്
അനുഭവപ്പെടുന്നത്.

18.65 എന്നതാണ് യു.എ.ഇ ദിർഹത്തിനു പകരം ലഭിക്കു
ന്നത്. മറ്റു ഗൾഫ് കറൻസികൾക്കും മികച്ച മൂല്യം ലഭിക്കുന്നുണ്ട്. വേതനം വിതരണം ചെയ്യുന്ന സമയം കൂടിയായതിനാൽ നാട്ടിലേക്ക്
പണം അയക്കാൻ എല്ലാവരും ഇൗ സന്ദർഭം പ്രയോജനപ്പെടുത്തുകയാണ്.

വൻ തുക കൈവശമുള്ളവരും നിക്ഷേപകരും കൂടുതൽ മികച്ച തുകക്കായി കാത്തിരിക്കുകയും ചെയ്യുന്നു. ക്രൂഡോയിലി
ന്റെ ഉയർന്ന വിലയാണ് രൂപയുടെ മൂല്യത്തകർച്ചക്ക്
പ്രധാന കാരണം. സ്കൂളുകൾ അടച്ച് പ്രവാസികൾ നാട്ടിലേക്ക്
മടങ്ങുന്ന വേളയിൽ സ്വർണ വില ഇടിഞ്ഞത് സ്വർണ വിപണിയിലും ഉണർവ് പകർന്നിട്ടുണ്ട്.

ഇൗ വർഷം ആദ്യം മുതൽ മൂല്യ വർധിത നികുതി ഏർപ്പെടുത്തിയതിനെ തുടർന്ന് യു.എ.ഇ സൗദി സ്വർണ വിപണികളിൽ വിൽപന കുറഞ്ഞിരുന്നു. എന്നാൽ അതിനെ മറികടക്കുന്ന കച്ചവടം നടക്കുന്നതിനാൽ ഉപഭോക്
താക്കളും വ്യാപാരികളും ഒരുപോലെ ആഹ്ലാദത്തിലാണ്.