LiveTV

Live

UAE

യു.എ.ഇയില്‍ ജൂലൈയിൽ ഇന്ധനവില കുറയും

രാജ്യാന്തര വിപണിയിൽ ഇന്ധനവില കുറഞ്ഞ സാഹചര്യത്തിലാണ് പെട്രോൾ ഡീസൽ വില കുറച്ചതെന്ന്​ അധികൃതർ അറിയിച്ചു

യു.എ.ഇയില്‍ ജൂലൈയിൽ ഇന്ധനവില കുറയും

യു.എ.ഇയില്‍ സമീപകാലത്ത് ഇതാദ്യമായി ഇന്ധനവിലയില്‍ നേരിയ കുറവ്. ആഗോളവിപണിയില്‍ വന്ന പൊതുവായ നിരക്കിളവ് കൂടി കണക്കിലെടുത്താണ് അടുത്ത മാസം ആഭ്യന്തര വിപണിയില്‍ നിരക്ക് കുറക്കാന്‍ യു.എ.ഇ തീരുമാനിച്ചത്.

ജൂലൈ മാസത്തെ നിരക്കു പ്രഖ്യാപനമാണ് പുറത്തു വന്നിരിക്കുന്നത്. രാജ്യാന്തര വിപണിയില്‍ ഇന്ധനവില കുറഞ്ഞ സാഹചര്യത്തിലാണ് പെട്രോള്‍ ഡീസല്‍ വില കുറച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ലീറ്ററിന് 2.63 ദിര്‍ഹമായിരുന്ന സൂപ്പര്‍98 പെട്രോള്‍ ഇനി മുതല്‍ 2.56 ദിര്‍ഹത്തിന് ലഭിക്കും. സ്‌പെഷല്‍95 പെട്രോളിന് 2.51 ദിര്‍ഹമുണ്ടായിരുന്നിടത്ത് പുതുക്കിയ വിലയനുസരിച്ച് 2.45 നല്‍കിയാല്‍ മതിയാകും. 2.71 ദിര്‍ഹത്തില്‍ നിന്നാണ് ഡിസല്‍ വില 2.66 ദിര്‍ഹത്തിലേയ്ക്ക് എത്തിയത്. മൂല്യവര്‍ധിത നികുതി അടക്കമുള്ള നിരക്കുകളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മേയില്‍ റെക്കോര്‍ഡ് വിലയായിരുന്നു പെട്രോളിനും ഡീസലിനും. ഉല്‍പാദനം ഉയര്‍ത്തണമെന്ന് ഒപെക് രാജ്യങ്ങള്‍ക്കു മേല്‍ സമ്മര്‍ദം ശക്തമാണ്. വിപണിയുടെ കൂടി താല്‍പര്യങ്ങള്‍ ഉള്‍ക്കൊണ്ട് പക്വമായ തീരുമാനമാണ് ഉല്‍പാദനവുമായി ബന്ധപ്പെട്ട് വേണ്ടതെന്ന നിലപാടാണ് യു.എ.ഇ സ്വീകരിച്ചിരിക്കുന്നത്.