LiveTV

Live

UAE

ദുബൈയില്‍ അര്‍ജന്റീനക്ക് തകര്‍പ്പന്‍ ജയം

ദുബൈ ഖിസൈസിലെ ബില്‍വ ഇന്ത്യന്‍ സ്‌കൂള്‍ മൈതാനിയിലായിരുന്നു അര്‍ജന്റീന ബ്രസീല്‍ പോരാട്ടം. നെയ്മര്‍ മാത്രമല്ല മഞ്ചേരിയിലെ പ്രമുഖ കളിക്കാര്‍ പലരും കളത്തിലിറങ്ങുന്നുണ്ട്.

ദുബൈയില്‍ അര്‍ജന്റീനക്ക് തകര്‍പ്പന്‍ ജയം

അര്‍ജന്റീനയുടെ പരാജയത്തില്‍ വിഷമിക്കുന്ന കട്ട ഫാന്‍സിന് ഒരു സന്തോഷവാര്‍ത്ത. ദുബൈയില്‍ നടന്ന അര്‍ജന്റീന ബ്രസീല്‍ പോരാട്ടത്തില്‍ അര്‍ജന്റീന തകര്‍പ്പന്‍ ജയം നേടിയിട്ടുണ്ട്. മഞ്ചേരിയിലെ ഫുട്ബാള്‍ പ്രേമികളാണ് ദുബൈയില്‍ വമ്പന്‍മാരുടെ മല്‍സരത്തിന് വേദിയൊരുക്കിയത്.

ദുബൈ ഖിസൈസിലെ ബില്‍വ ഇന്ത്യന്‍ സ്‌കൂള്‍ മൈതാനിയിലായിരുന്നു അര്‍ജന്റീന ബ്രസീല്‍ പോരാട്ടം. നെയ്മര്‍ മാത്രമല്ല മഞ്ചേരിയിലെ പ്രമുഖ കളിക്കാര്‍ പലരും കളത്തിലിറങ്ങുന്നുണ്ട്. മഞ്ചേരിക്കാരുടെ കൂട്ടായ്മയായ ഇമയായിരുന്നു സംഘാടകര്‍.

പൊരിഞ്ഞ കളിനടന്നെങ്കിലും ഗോളൊന്നും പിറക്കാത്തതിനാല്‍ മല്‍സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഉദ്വേഗത്തിന്റെ നിമിഷങ്ങള്‍ക്കൊടുവില്‍ ജയം അര്‍ജന്റീനക്ക് സ്‌കോര്‍ 5-4. ആഹ്‌ളാദപ്രകടത്തില്‍ ഇരുടീമും പിന്നെ ഒന്നിച്ചായി.