Top

യു.എ.ഇ പള്ളികളിൽ റമദാനിൽ തറാവീഹ് നമസ്കാരത്തിന് അനുമതി

അര മണിക്കൂറിനുള്ളിൽ പ്രാർഥന പൂർത്തിയാക്കണം.

MediaOne Logo

  • Published:

    17 March 2021 1:59 AM GMT

  • Updated:

    2021-03-17 01:59:16.0

യു.എ.ഇ പള്ളികളിൽ റമദാനിൽ തറാവീഹ് നമസ്കാരത്തിന് അനുമതി
X

വിശ്വാസി സമൂഹത്തിന് ആശ്വാസം പകർന്ന്ഇ ത്തവണ റമദാൻ മാസം പള്ളികളിൽ തറാവീഹ് നമസ്കാരത്തിന് അനുമതി നൽകി. അതേസമയം പൂർണമായും കോവിഡ് നിർദേശങ്ങൾ പാലിച്ചും സാമൂഹിക അകലം ഉറപ്പുവരുത്തിയും വേണം വ്രതമാസത്തെ അനുഷ്ഠാനങ്ങളിൽ പങ്കാളികളാകാൻ എന്ന് അധികൃതർ നിർദേശിച്ചു.

ദേശീയ അടിയന്തര ദുരന്ത നിവാരണ വകുപ്പാണ് രാജ്യത്തുടനീളം നിയന്ത്രണങ്ങൾക്കു വിധേയമായി റമദാനിലെ രാത്രികാല നമസ്കാരത്തിന് പള്ളികളിൽ അനുമതി നൽകിയത്. കോവിഡ് പൂർണമായും കവർന്ന കഴിഞ്ഞ റമദാനിൽ പള്ളികൾ എല്ലാം അടച്ചിട്ടതോടെ തറാവീഹിനും വിലക്കേർപെടുത്തിയിരുന്നു. ഇത്തവണ തറാവീഹ് നമസ്കരിക്കാൻ സാധിക്കുമോ എന്ന സന്ദേഹങ്ങൾക്കിടെയാണ് അനുകൂല തീരുമാനം വന്നിരിക്കുന്നത്. എന്നാൽ 30 മിനിറ്റിനകം തറാവീഹ് പൂർത്തിയാക്കണമെന്ന കർശന നിർദേശമാണ് വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

റമദാൻ കാലത്തും പള്ളികളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഒരു തരത്തിലുള്ള അലംഭാവവും പാടില്ലെന്നും ദുരന്ത നിവാരണ വകുപ്പ് പ്രത്യേകം നിർദേശിച്ചു. പള്ളികളിലെത്തി പുരുഷന്മാർക്ക് തറാവീഹിൽ പങ്കെടുക്കാമെങ്കിലും സ്ത്രീകൾക്കുള്ള നമസ്കാര ഹാളുകൾ പൂർണമായി അടച്ചിടും.

TAGS :
Next Story