Top

മുന്‍ കേരള ഹൈക്കോടതി ജഡ്ജിമാര്‍ ബി.ജെ.പിയില്‍

കേരള മുൻ ഹൈക്കോടതി ജഡ്ജിമാരായിരുന്ന പി എൻ രവീന്ദ്രൻ, വി ചിദംബരേഷ് എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്.

MediaOne Logo

  • Updated:

    2021-03-01 14:21:19.0

Published:

1 March 2021 2:21 PM GMT

മുന്‍ കേരള ഹൈക്കോടതി ജഡ്ജിമാര്‍ ബി.ജെ.പിയില്‍
X

മുന്‍ കേരള ഹൈക്കോടതി ജഡ്ജിമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. കേരള മുൻ ഹൈക്കോടതി ജഡ്ജിമാരായിരുന്ന പി എൻ രവീന്ദ്രൻ, വി ചിദംബരേഷ് എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇതുസംബന്ധിച്ച വാര്‍ത്ത ഇന്ത്യന്‍ എക്സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഞായറാഴ്ച തൃപ്പൂണിത്തുറയിൽ ബിജെപി സംഘടിപ്പിച്ച ‘വിജയയാത്ര’യുടെ സ്വീകരണ പരിപാടിക്കിടെയാണ് മുന്‍ ജഡ്ജിമാര്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. ഇവര്‍ക്ക് പിന്നാലെ നിരവധി മഹിള കോൺഗ്രസ് പ്രവർത്തകരും ഞായറാഴ്ച നടന്ന പരിപാടിയില്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ചു. ചടങ്ങിൽ ധനമന്ത്രി നിർമ്മല സീതാരാമൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍റെ സാന്നിധ്യത്തിൽ ഇവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.

‘ലവ് ജിഹാദ്’ നിയമത്തെ പിന്തുണയ്ക്കുന്നുവെന്ന് അറിയിച്ചുകൊണ്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കത്തയച്ചതുമായി ബന്ധപ്പെട്ട് മുന്‍ ഹൈക്കോടതി ജഡ്ജിമാരായിരുന്ന പി എൻ രവീന്ദ്രന്‍റേയും വി ചിദംബരേഷിന്‍റേയും പേരുകൾ അടുത്തിടെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. പാലക്കാട് വിക്ടോറിയ കോളേജിലെ വിദ്യാർത്ഥി പഠനകാലത്ത് താൻ എബിവിപി പ്രവർത്തകനായിരുന്നുവെന്ന് ചിദംബരേഷ് മുന്‍പ് പറഞ്ഞിട്ടുണ്ട്

TAGS :

Next Story