Top

''യഥാര്‍ഥ ചാമ്പ്യന്മാരെ തകര്‍ക്കാനാവില്ല'' വികാരനിര്‍ഭരമായ കുറിപ്പുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളിലൊരാളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഈ വാക്കുകള്‍ ഫുട്ബോള്‍ ലോകം ഏറ്റെടുത്ത് കഴിഞ്ഞു

MediaOne Logo

  • Updated:

    2021-03-14 07:07:53.0

Published:

14 March 2021 7:07 AM GMT

യഥാര്‍ഥ ചാമ്പ്യന്മാരെ തകര്‍ക്കാനാവില്ല വികാരനിര്‍ഭരമായ കുറിപ്പുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
X

''ചരിത്രത്തെ ഇല്ലാതാക്കാന്‍ സാധിക്കില്ല. ഉന്മേഷം കൊണ്ടും ടീം സ്പിരിറ്റ് കൊണ്ടും സ്ഥിരോത്സാഹം കൊണ്ടും എഴുതപ്പെട്ടതാണത്. ഇത് മനസിലാക്കാത്തവര്‍ ഒരിക്കലും വിജയത്തിലേക്ക് എത്തില്ല.'' സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു.

തനിക്കെതിരെ വലിയ രീതിയില്‍ ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായാണ് ക്രിസ്റ്റ്യാനോ ഈ വാക്കുകളുമായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. യഥാര്‍ഥ ചാമ്പ്യന്മാരെ തകര്‍ക്കാനാവില്ലെന്നും വികാരനിര്‍ഭരമായ കുറിപ്പില്‍ അദ്ദേഹം അടിവരയിട്ടു പറയുന്നു. ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളിലൊരാളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഈ വാക്കുകള്‍ ഫുട്ബോള്‍ ലോകം ഏറ്റെടുത്ത് കഴിഞ്ഞു.

''ജീവിതത്തില്‍ നിങ്ങള്‍ നേരിടുന്ന വീഴ്ചകളുടെ എണ്ണത്തേക്കാള്‍, എത്ര വേഗത്തിലും ശക്തമായും തിരിച്ചുവരവ് നടത്തി എന്നതിലാണ് പ്രധാനം. യഥാര്‍ഥ ചാമ്പ്യന്മാരെ തകര്‍ക്കാനാവില്ല! ഞങ്ങളുടെ ശ്രദ്ധ കാഗ്ലിയാരിയിലാണ്. സീരി എ പോരാട്ടത്തിലാണ്. ഇറ്റാലിയന്‍ കപ്പ് ഫൈനലിലാണ്. ഇതുകൂടാതെ, ഈ സീസണില്‍ ഞങ്ങള്‍ക്ക് ഇപ്പോഴും നേടാന്‍ സാധിക്കുന്ന കാര്യങ്ങളിലാണ്.

പോയ കാലം മ്യൂസിയങ്ങളില്‍ ഇരിക്കേണ്ടവയാണ്. പക്ഷെ, ഭാഗ്യവശാല്‍ ഫുട്ബോളിന് ഓര്‍മ്മകളുണ്ട്. ഞാനും അങ്ങനെത്തന്നെ! ചരിത്രത്തെ ഇല്ലാതാക്കാന്‍ സാധിക്കില്ല. ഉന്മേഷം കൊണ്ടും ടീം സ്പിരിറ്റ് കൊണ്ടും സ്ഥിരോത്സാഹം കൊണ്ടും എഴുതപ്പെട്ടതാണത്. ഇത് മനസിലാക്കാത്തവര്‍ ഒരിക്കലും വിജയത്തിലേക്ക് എത്തില്ല.''

ക്രിസ്റ്റിയാനോയുടെ ഭീമമായ പ്രതിഫലം താങ്ങാൻ ഇറ്റാലിയൻ ക്ലബ്ബിന് കഴിയുന്നില്ലെന്നും ഈ സാഹചര്യത്തിൽ താരത്തിന്റെ ഏജന്റ് ജോർജ് മെൻഡസ് റയൽ മാഡ്രിഡുമായി ചർച്ച തുടങ്ങിയെന്നും വിവിധ യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാര്‍ത്തകള്‍ക്കൊപ്പം നിരവധി വിമര്‍ശനങ്ങളും ക്രിസ്റ്റ്യാനോക്ക് നേരെ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് താരം ഫേസ്ബുക്കില്‍ കുറിപ്പുമായി രംഗത്തെത്തിയത്.

More important than the number of falls you take in life, is how fast and how strong you get back on your feet... True...

Posted by Cristiano Ronaldo on Saturday, March 13, 2021
TAGS :
Next Story