കാല് കഴുകുന്നത് ഭാരതീയ സംസ്കാരത്തിന്റെ ഭാഗമാണെന്ന് ഇ.ശ്രീധരന്
''കാല് കഴുകുന്നതും വന്ദിക്കുന്നതും മുതിര്‍ന്നവരോടുള്ള ബഹുമാനമാണ്. സംസ്കാരമില്ലാത്തവരാണ് അത് മുടക്കാന്‍ നടക്കുന്നത് എന്ന് കരുതേണ്ടി വരും''

കാല് കഴുകിക്കുന്നത് ഭാരതീയ സംസ്കാരത്തിന്റെ ഭാമാണെന്ന് പാലക്കാട്ടെ ബി.ജെ.പി സ്ഥാനാര്‍ഥി ഇ.ശ്രീധരന്. കാല് കഴുകുന്നതും വന്ദിക്കുന്നതും മുതിര്‍ന്നവരോടുള്ള ബഹുമാനമാണ്. സംസ്കാരമില്ലാത്തവരാണ് അത് മുടക്കാന്‍ നടക്കുന്നത് എന്ന് കരുതേണ്ടി വരും. എതിരാളികളെ കുറ്റംപറയാന്‍ താനില്ല.

അത് സനാതന ധര്‍മ്മത്തിന്റെ ഭാഗമല്ല. വിവാദങ്ങളേയും അഭിനന്ദനങ്ങളേയും ഒരേപോലെയാണ് കാണുന്നത്. സാധാരണ രാഷ്ട്രീയക്കാരുടെ ശൈലിയല്ല തന്റേതെന്നും ഈ ശ്രീധരന് പറഞ്ഞു. സ്ഥാനാര്‍ഥിക്ക് ഏര്‍പ്പെടുത്തിയ സ്വീകരണ പരിപാടിയിലാണ് ഈ ശ്രീധരനെ മാലയിട്ട് സ്വീകരിക്കുന്നതിന് പുറമെ കാല് കഴുകല്‍ ചടങ്ങും നടത്തിയത്.

ഇത് വലിയ വിവാദമായിരുന്നു. കാല് കഴുകുന്നതിന് പുറമെ പ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ മുട്ടുകുത്തി വണങ്ങുന്നതും തൊട്ട് തൊഴുന്നതും നമസ്കരിക്കുന്നതുമായ ചിത്രങ്ങളും പുറത്തുവന്നിരുന്നു. സവര്‍ണ മനോഭാവമാണ് ഈ ശ്രീധരനെന്നാണ് സമൂഹ മാധ്യമങ്ങളിലടിക്കം ഉയരുന്ന വിമര്‍ശനം.

Adjust Story Font
16