കഴുതരാഗമല്ല, ഇത് കടുവരാഗം; സൈബീരിയയിലെ 'പാട്ട് പാടി കരയുന്ന കടുവയുടെ' വീഡിയോ വൈറല്‍
എട്ട് മാസം പ്രായമുള്ള ഷെര്ഹാന് എന്ന കടുവയാണ് ഇങ്ങിനെ 'പാട്ട് പാടി' കരയുന്നത്

സൈബീരിയൻ നഗരമായ ബാർനൗലിസിലെ മൃഗശാലയിലെ ഒരു കടുവയുടെ കരച്ചിലാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കാരണം ഈ കടുവയുടെ കരച്ചില് കേട്ടാല്‍ പാട്ട് പാടുന്നതാണെന്നേ തോന്നൂ. എട്ട് മാസം പ്രായമുള്ള ഷെര്ഹാന് എന്ന കടുവയാണ് ഇങ്ങിനെ 'പാട്ട് പാടി' കരയുന്നത്.
മറ്റ് കടുവകളെപ്പോലെ ഘോരമായി ഗര്ജ്ജിക്കാനൊന്നും ഈ ഷെര്ഹാന് സാധിക്കില്ല. വാ തുറന്നാല്‍ സംഗീതം മാത്രമാണ് പുറത്തുവരുന്നത്. വേദന കൊണ്ടല്ല ഷെര്ഹാന് കരയുന്നതെന്നും ശ്രദ്ധ ആകര്‍ഷിക്കാനാണ് ഇത്തരത്തില്‍ ശബ്ദം പുറപ്പെടുവിക്കുന്നതെന്നും കാഴ്ചബംഗ്ലാവ് അധികൃതര്‍ എബിസി ന്യൂസിനോട് പറഞ്ഞു.
നിരവധി പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. പക്ഷിയുടെ ഹൃദയമുള്ള കടുവ എന്നാണ് വീഡിയോക്ക് കമന്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ കടുവ വേദന കൊണ്ട് കരയുന്നതാണെന്നാണ് ചിലരുടെ പക്ഷം.
WATCH: Meet the young tiger who makes soft melodic sounds at a Russian zoo pic.twitter.com/xqVBROlggC
— Reuters (@Reuters) February 27, 2021
Adjust Story Font
16