കയ്യടി നേടി മലയാളികളുടെ 'ലെറ്റര്‍'
ആദർശ് നാരായണൻ, ആന്റണി കനാപ്പിള്ളി എന്നിവർ ചേർന്നൊരുക്കിയ ത്രില്ലർ ഹ്രസ്വ ചിത്രമാണ് ദി ലെറ്റർ

മലയാളി സംവിധായകർ ഒരുക്കിയ ഹ്രസ്വ ചിത്രം ശ്രദ്ധ നേടുന്നു. ആദർശ് നാരായണൻ, ആന്റണി കനാപ്പിള്ളി എന്നിവർ ചേർന്നൊരുക്കിയ ത്രില്ലർ ഹ്രസ്വ ചിത്രമാണ് ദി ലെറ്റർ. ആമസോണ്‍ പ്രൈം റിലീസ് ആയി എത്തിയ ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. മലയാളം, ഇംഗ്ലീഷ് ഭാഷകൾ ഇടകലർത്തി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നവരിൽ ഭൂരിഭാഗവും മലയാളികൾ തന്നെയാണ്. അമേരിക്കയിൽ ചിത്രീകരിച്ചിരിക്കുന്ന ചിത്രം അമേരിക്കയിൽ ആമസോണ്‍ പ്രൈം സബ്സ്ക്രൈബ് ചെയ്തിട്ടുള്ളവർക്കാണ് ലഭ്യമാകുന്നത് എങ്കിലും, ഇന്ത്യൻ പ്രേക്ഷകർക്കായി ചിത്രം യൂ ട്യൂബിൽ റീലീസ് ചെയ്തിട്ടുണ്ട്. പോക്കറ്റ് ഫിലിംസ് എന്ന യൂ ട്യൂബ് ചാനലിൽ ആണ് ചിത്രം റീലീസ് ചെയ്തിരിക്കുന്നത്.
അപർണ മേനോൻ, ബിജു ശ്രീധരൻ, റിച്ചാർഡ്, സീഗൽമാൻ, ജോജി വർഗ്ഗീസ്, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എഡിറ്റ് ചെയ്തത് റോണി റോയിയും ഇതിനു വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത് അലക്സ് മക്കോർമാക്കും ആണ്. മെസ്മിൻ സന്തോഷ് സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്നു. പ്രീതി ശശിധരൻ, നോബിൾ ജോസഫ് എന്നിവർ ചേർന്നാണ് ലെറ്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്.
Adjust Story Font
16