തട്ടേക്കാട് ബോട്ടപകടം; ബോട്ടുടമയുടെ ശിക്ഷ രണ്ട് വര്‍ഷമാക്കി കുറച്ചു
കീഴ്കോടതി അഞ്ച് വര്‍ഷത്തെ തടവിനാണ് രാജുവിനെ ശിക്ഷിച്ചിരുന്നത്.

തട്ടേക്കാട് ബോട്ടപകടത്തില്‍ ശിക്ഷിക്കപ്പെട്ട ബോട്ടുടമയുടെ ശിക്ഷ രണ്ട് വര്‍ഷമാക്കി കുറച്ചു. ബോട്ടുടമ പി.എം രാജു നല്കിയ അപ്പീലിലാണ് ഹൈക്കോടതി നടപടി. കീഴ്കോടതി അഞ്ച് വര്‍ഷത്തെ തടവിനാണ് രാജുവിനെ ശിക്ഷിച്ചിരുന്നത്. കൊലപാതകമല്ലാത്ത നരഹത്യ, ഉദാസീനമായി ബോട്ട് ഓടിച്ച് അപകടം ക്ഷണിച്ചു വരുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ബോട്ടുടമക്കെതിരെ നടപടി എടുത്തത്. ആറു പേരെ മാത്രം കയറ്റാൻ അനുവാദമുള്ള ബോട്ടിൽ മുപ്പതിലധികം പേരെ കയറ്റിയാൽ അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്നറിഞ്ഞു കൊണ്ട് ചെയ്തതിനാൽ പ്രതിക്ക് 5 വർഷം കഠിന തടവിന് കോടതി ശിക്ഷ വിധിക്കുകയായിരുന്നു. തട്ടേക്കാട് ബോട്ട് ദുരന്തത്തിന് കാരണം അനാസ്ഥയാണെന്ന് ജസ്റ്റിസ് പരീത്പിള്ള കമ്മീഷൻ റിപ്പോർട്ട് നൽകിയിരുന്നു
2007 ഫെബ്രുവരി 20നാണ് തട്ടേക്കാട് ഭൂതത്താൻ കെട്ട് അണക്കെട്ടിനു സമീപം ബോട്ട് മുങ്ങി 18 പേർ മരണപ്പെടുന്നത്. അപകടത്തിൽപ്പെട്ട ഫൈബർ ബോട്ടിൽ 37 പേർ യാത്രചെയ്തിരുന്നു. അങ്കമാലി എളവൂർ സെന്റ് ആന്റണീസ് സ്കൂളിൽ നിന്നും വിനോദയാത്രയ്ക്കു പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഈ സ്കൂളിലെ 15 വിദ്യാർത്ഥികളും രണ്ട് അധ്യാപകരും ഒരു ജീവനക്കാരിയുമാണ് അപകടത്തിൽ മരണമടഞ്ഞത്. വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ടിന്റെ അടിഭാഗം ഇളകി വെള്ളം കയറിയതാണ് അപകടകാരണം എന്ന് അന്വേഷത്തിൽ വ്യക്തമായിരുന്നു. എന്നാൽ ബോട്ട് മറിഞ്ഞാണ് അപകടമുണ്ടായതെന്ന് എന്ന വാദവും ഉണ്ടായിരുന്നു. അപകടത്തിൽപ്പെട്ട ശിവരഞ്ജിനി എന്ന ഫൈബർ ബോട്ടിന് യാത്രാനുമതി ഇല്ലായിരുന്നു.
Adjust Story Font
16