LiveTV

Live

Tennis

സാനിയ ആസ്‌ട്രേലിയന്‍ ഓപണില്‍ നിന്നും പിന്മാറി

പരിക്കിനെ തുടര്‍ന്ന് നേരത്തെ മിക്‌സഡ് ഡബിള്‍സില്‍ നിന്നും പിന്മാറിയ സാനിയ ഇപ്പോള്‍ വനിതാ ഡബിള്‍സില്‍ നിന്നുകൂടി പിന്മാറിയിരിക്കുകയാണ്...

സാനിയ ആസ്‌ട്രേലിയന്‍ ഓപണില്‍ നിന്നും പിന്മാറി

ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ ആസ്‌ട്രേലിയണ്‍ ഓപണ്‍ വനിതാ ഡബിള്‍സില്‍ നിന്നും പിന്മാറി. പരിക്കിനെ തുടര്‍ന്നാണ് മത്സരത്തിനിടെ സാനിയയുടെ പിന്മാറ്റം. നേരത്തെ ബൊപ്പണ്ണക്കൊപ്പമുള്ള മിക്‌സഡ് ഡബിള്‍സില്‍ നിന്നും താരം പിന്മാറിയിരുന്നു.

സാനിയയും നാദിയയും ഹോബര്‍ട്ട് ഇന്റര്‍നാഷണല്‍ കിരീടവുമായി
സാനിയയും നാദിയയും ഹോബര്‍ട്ട് ഇന്റര്‍നാഷണല്‍ കിരീടവുമായി

അമ്മയായതിന് ശേഷമുള്ള ആദ്യ ടൂര്‍ണ്ണമെന്റില്‍ തന്നെ കിരീടം നേടി ഗംഭീര തിരിച്ചുവരവ് നടത്തിയ സാനിയക്ക് വലതുകാലിനേറ്റ പരിക്കാണ് തിരിച്ചടിയായത്. വലതു കാലില്‍ പരിക്കേറ്റ ഭാഗത്ത് വേദന കലശലായതോടെയാണ് സാനിയ മത്സരം അവസാനിപ്പിച്ചത്. സാനിയയും നാദിയയും മത്സരത്തില്‍ 2-6, 0-1ന് പിന്നില്‍ നില്‍ക്കുകയായിരുന്നു.

സാനിയ ആസ്‌ട്രേലിയന്‍ ഓപണ്‍ മിക്‌സഡ് ഡബിള്‍സില്‍ നിന്നും പിന്മാറി  
Also Read

സാനിയ ആസ്‌ട്രേലിയന്‍ ഓപണ്‍ മിക്‌സഡ് ഡബിള്‍സില്‍ നിന്നും പിന്മാറി  

കഴിഞ്ഞദിവസം ഹൊബര്‍ട്ട് ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റ് ഫൈനലിനിടെയാണ് സാനിയയുടെ കാലിന് പരിക്കേറ്റത്. പരിക്ക് വകവെക്കാതെ കളിച്ച സാനിയയും കൂട്ടുകാരി നാദിയയും അടങ്ങുന്ന സഖ്യം ഹൊബര്‍ട്ട് ഇന്റര്‍നാഷണലില്‍ കിരീടം നേടിയിരുന്നു.