LiveTV

Live

Tennis

യു.എസ് ഓപ്പണ്‍; സെറീന, ഫെഡറര്‍, വാവ്റിങ്ക നാലാം റൗണ്ടില്‍

യു.എസ് ഓപ്പണ്‍; സെറീന, ഫെഡറര്‍, വാവ്റിങ്ക നാലാം റൗണ്ടില്‍

മുന്‍ ചാമ്പ്യന്‍ റോജര്‍ ഫെഡറര്‍, ഇരുപത്തിമൂന്നാം സീഡ് സ്റ്റാനിസ്ലാവ് വാവ്റിങ്ക എന്നിവര്‍ യു.എസ് ഓപ്പണ്‍ നാലാം റൌണ്ടില്‍ പ്രവേശിച്ചു. ബ്രിട്ടന്റെ ഡാന്‍ ഇവാന്‍സിനെ നേരിട്ടുള്ള സെറ്റുകളിലാണ് ഫെഡറര്‍ തോല്‍പ്പിച്ചത്. സ്കോര്‍ 6-2, 6-2, 6-.

ഇറ്റലിയുടെ ലൊറന്‍സിയെ തോല്‍പ്പിച്ചാണ് വാവ്റിങ്ക നാലാം റൌണ്ടിലേക്ക് മുന്നേറിയത്. വനിതാ വിഭാഗത്തില്‍ സെറീന വില്യംസ്, കരോലിന്‍ പ്ലിസ്കോവ, എലീന സ്വിറ്റൊലീന എന്നിവര്‍ നാലാം റൌണ്ടിലേക്ക് മുന്നേറി.

റഷ്യയുടെ കരോലീന മുച്ചോവയെയാണ് സെറീന തോല്‍പ്പിച്ചത്. പ്ലിസ്കോവ, തുണീസ്യയുടെ ഒന്‍സ് ജാബറിനേയും സ്വിറ്റൊലീന നാട്ടുകാരിയായ യാസ്ത്രമെസ്കയേയും തോല്‍പ്പിച്ചു.